Breaking News

Trending right now:
Description
 
Mar 10, 2013

വീണ്ടും ജോലിക്ക്‌ അപേക്ഷിക്കുന്നതിന്‌ യുകെയിലെ 160 വിദേശ നഴ്‌സുമാര്‍ക്ക്‌ വിലക്ക്‌

പല സര്‍ട്ടിഫിക്കറ്റുകളുടെയും വിശ്വാസ്യത ഉറപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ്‌ അധികൃതരുടെ നിലപാട്‌.
image വിദേശത്തുനിന്ന്‌ യുകെയിലെ എന്‍എച്ച്‌എസില്‍ ജോലി നോക്കുന്ന 160 നഴ്‌സുമാര്‍ തുടര്‍ന്നു ജോലിയ്‌ക്ക്‌ അപേക്ഷിക്കുന്നതിന്‌ വിലക്ക്‌. യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള സംശയത്തിന്റെ പേരിലാണ്‌ ഈ വിലക്ക്‌.

നിലവിലുള്ള നഴ്‌സുമാരുടെ യോഗ്യതയും അനുഭവപരിചയവും സംബന്ധിച്ച്‌ വിശദമായ പരിശോധന നടത്താന്‍ നഴ്‌സിംഗ്‌ ആന്‍ഡ്‌ മിഡ്‌വൈഫറി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്‌. ഏപ്രില്‍ രണ്ടുവരെ വിലക്ക്‌ നിലനില്‍ക്കും.

എന്‍എച്ച്‌എസിലെ രോഗികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ എംപിമാര്‍ നടത്തിയ വിമര്‍ശനത്തെത്തുടര്‍ന്നാണ്‌ ഈ നടപടികള്‍. കഴിഞ്ഞ മാസം ആരംഭിച്ച ഇന്റേണല്‍ റിവ്യൂവില്‍ വ്യാജമായി നിര്‍മിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളൊന്നും കണ്ടെത്തിയിരുന്നില്ല. എങ്കിലും, പല സര്‍ട്ടിഫിക്കറ്റുകളുടെയും വിശ്വാസ്യത ഉറപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ്‌ അധികൃതരുടെ നിലപാട്‌.

വിദേശ നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തിവയ്‌ക്കേണ്ട സ്ഥിതിയാണെന്ന്‌ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഡോ. പീറ്റര്‍ കാര്‍ട്ടര്‍ പറയുന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ്‌ എന്‍എംസിയുടെ പ്രധാന ചുമതലെയെന്നും അദ്ദേഹം പറഞ്ഞു.


യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള ആയിരത്തോളം നഴ്‌സുമാരെയാണ്‌ ഒാരോ വര്‍ഷവും യുകെയില്‍ നിയമിക്കപ്പെടുന്നത്‌.