Breaking News

Trending right now:
Description
 
Mar 10, 2013

വിസ്‌മയാനുഭവവുമായി ലുലു ഷോപ്പിംഗ്‌ മാള്‍ ഇന്നു മുതല്‍

image ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ മാള്‍ ഇന്ന്‌ കൊച്ചിയില്‍ മലയാളികള്‍ക്കായി തുറന്നു കിട്ടുന്നു. ഷോപ്പിംഗ്‌ മാള്‍ എന്നതിനപ്പുറം കാഴ്‌ചകളുടെ അത്ഭുതലോകം തന്നെയാണ്‌ ഇടപ്പള്ളിയിലെ ലുലുമാളില്‍ ഒരുങ്ങിയിരിക്കുന്നത്‌.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ബ്രാന്‍ഡുകള്‍ അടക്കം 320 ലോകോത്തര ബ്രാന്‍ഡുകളാണ്‌ ലുലുവിലുള്ളത്‌. മക്‌ഡോളാള്‍ഡ്‌സ്‌, വെസ്റ്റ്‌സൈഡ്‌ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടും.

1600 കോടി മുതല്‍ മുടക്കിലാണ്‌ ലുലു ഹൈപ്പര്‍മാള്‍ പൂര്‍ത്തിയായത്‌. 

ഒന്‍പത്‌ മള്‍ട്ടിപ്ലക്‌സ്‌ തിയേറ്ററുകളാണ്‌ ലുലുവിലുള്ളത്‌. ഇലക്ട്രോണിക്‌സ്‌ ഉപകരണങ്ങളുടെ വന്‍ കലവറതന്നെ ഒരുക്കിയിരിക്കുന്നു.

ഐസ്‌ സ്‌കേറ്റിംഗ്‌ ഉള്‍പ്പെടെയുള്ള വിനോദാപാധികള്‍ മലയാളികള്‍ക്ക്‌ വിസ്‌മയമാകും.

ഇവിടെയെത്തുന്ന കുടുംബത്തിനാകെ ആസ്വദിക്കാനുള്ള ഷോപ്പിംഗ്‌ അനുഭവമാണ്‌ ഒരുക്കിയിരിക്കുന്നതെന്ന്‌ എം.എ. യൂസഫലി പറഞ്ഞു.