Breaking News

Trending right now:
Description
 
Mar 09, 2013

കുവൈറ്റ്‌ വിദേശികള്‍ക്ക്‌ ടാക്‌സ്‌ ഏര്‍പ്പെടുത്തുന്നു

image കുവൈറ്റ്‌: കുവൈറ്റ്‌ വിദേശ പൗരന്മാരുടെ വരുമാനത്തിന്‌ ടാക്‌സ്‌ ഏര്‍പ്പെടുത്തുവാന്‍ നടപടികള്‍ ആരംഭിച്ചു. 2000-2010 വര്‍ഷങ്ങളിലെ വിദേശ പൗരന്മാരുടെ പണമിടപാടുകള്‍, മാസ്റ്റര്‍ കാര്‍ഡ്‌ ഉപയോഗിച്ചുള്ള ഇടപാടുകള്‍ സംബന്ധിച്ച വിശദമായ രേഖകള്‍ തയാറാക്കി ധനമന്ത്രാലയത്തിന്‌ സമര്‍പ്പിക്കാന്‍ മന്ത്രി സഭ നിര്‍ദ്ദേശിച്ചത്‌.

ഈ നിയമം നടപ്പിലായാല്‍ രാജ്യത്തെ എല്ലാ വിദേശികളും വിദേശത്തേയ്‌ക്ക്‌ അയക്കുന്ന പണത്തിന്‌ പ്രത്യേക നികുതി നല്‌കേണ്ടി വരും.
കൂടാതെ വരുമാനത്തില്‍ കൂടുതല്‍ പണം നാട്ടിലേയ്‌ക്ക്‌ അയക്കുന്നത്‌ നിയന്ത്രിക്കാന്‍ പ്രതിമാസ വരുമാനത്തിന്റെ കൃത്യമായ രേഖകള്‍, പ്രതിമാസ ശമ്പള റിപ്പോര്‍ട്ട്‌ എന്നിവ സൂക്ഷ്‌മപരിശോധന നടത്തി സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്‌.
ഇത്തരം ഒരു നിയമം വന്നാല്‍ ഇന്ത്യക്കാരെയാകും ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക.
കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷം പേരും പുറം കരാറുകളില്‍ ഏര്‍പ്പെട്ട്‌ ജോലി ചെയ്യുന്നവരാണ്‌.