Breaking News

Trending right now:
Description
 
Mar 09, 2013

ഡല്‍ഹി പെണ്‍കുട്ടിക്ക്‌ റാണി ലക്ഷ്‌മിഭായ്‌ സ്‌ത്രീശക്തി അവാര്‍ഡ്‌

image


ന്യൂഡല്‍ഹി: നീതിക്കുവേണ്ടി പൊരുതുന്ന അനേകം വനിതകള്‍ക്കു പ്രചോദനമായി മാറിയ, മരണക്കിടക്കയിലും ചോരാത്ത കരുത്തിനുടമയായ ഡല്‍ഹി പെണ്‍കുട്ടിക്ക്‌ റാണി ലക്ഷ്‌മിഭായ്‌ സ്‌ത്രീശക്തി അവാര്‍ഡ്‌ നല്‌കി രാജ്യം ആദരിച്ചു. 

പെണ്‍കുട്ടിക്കുവേണ്ടി അമ്മ രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജിയില്‍ നിന്നും അവാര്‍ഡ്‌ ഏറ്റുവാങ്ങി. പെണ്‍കുട്ടിയുടെ ആത്മാവിനുള്ളതാണ്‌ ഈ അവാര്‍ഡെന്നും സ്വന്തം ജീവനും അഭിമാനത്തിനുമായി അവസാനനിമിഷം വരെ പോരാടിയ അസാമാന്യ ധൈര്യശാലിയാണ്‌ അവളെ ന്നും രാഷ്‌ട്രപതി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

സ്‌ത്രീകളെ അക്രമങ്ങളില്‍ നിന്നും സംരക്ഷിക്കാനുള്ള ആഹ്വാനമാണ്‌ ഈ അവാര്‍ഡെന്ന്‌ പ്രണബ്‌ മുഖര്‍ജി പറഞ്ഞു.