Breaking News

Trending right now:
Description
 
Mar 09, 2013

സ്‌ത്രീകള്‍ക്കുനേരെ ആക്രമണം; ലജ്ജകൊണ്ട്‌ ശിരസ്‌ കുനിക്കുന്നുവെന്ന്‌ സോണിയ

image സ്‌ത്രീകള്‍ക്കു നേരേ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലജ്ജ കൊണ്ടു ശിരസ്‌ കുനിക്കുന്നുവെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി. വനിതാദിനത്തോടനുബന്ധിച്ച്‌ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സോണിയ. പ്രതിസന്ധികളെ നേരിട്ട്‌ ഉന്നത പദവികളില്‍ എത്താന്‍ സ്‌ത്രീകള്‍ ശ്രമിക്കണം. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്തെ പിന്നോട്ടടിക്കും. സ്‌ത്രീകളുടെ സുരക്ഷയ്‌ക്കും സാമ്പത്തിക, സാമൂഹിക ഉന്നമനത്തിനുമായി കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു കര്‍ശന ശിക്ഷ നല്‍കുന്ന ബില്‍ ഉടന്‍ തന്നെ പാസാക്കുമെന്നും സോണിയാ ഗാന്ധി പറഞ്ഞു.