Breaking News

Trending right now:
Description
 
Sep 30, 2012

സ്‌ത്രീകളില്‍ ഹൃദ്രോഗ സാധ്യത കൂടുതലെന്ന്‌ സര്‍വേ

image ഇന്ത്യയില്‍ സ്‌ത്രീകളിലാണ്‌ ഹൃദ്രോഗസാധ്യത കൂടുതലായി കണ്ടുവരുന്നതെന്നു സര്‍വേയില്‍ കണ്ടെത്തി. ഇന്ത്യന്‍ ഹാര്‍ട്ട്‌ വാച്ച്‌ സ്റ്റഡി എന്ന സംഘടനയാണ്‌ ഇതുസംബന്ധിച്ച്‌ സര്‍വേ നടത്തിയത്‌. വ്യായാമത്തിന്റെ കുറവും കൊഴുപ്പു കൂടിയ ആഹാരങ്ങള്‍ കൂടുതലായി കഴിക്കുന്നതുമാണ്‌ കാരണം. 6000 പുരുഷന്മാരിലും സ്‌ത്രീകളിലും നടത്തിയ പഠനത്തില്‍നിന്ന്‌ ഇത്തരമൊരു നിഗമനത്തില്‍ സംഘടന എത്തുകയായിരുന്നു. പുകവലി, രക്തസമ്മര്‍ദ്ദം, അമിതവണ്ണം, അമിതഭാരം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ ഉള്ള ആളുകളിലും ഹൃദ്രോഗത്തിന്റെ സാധ്യത വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ പത്തു ശതമാനം ആളുകള്‍ മാത്രമാണ്‌ ഹൃദയസംബന്ധമായ അസുഖം മൂലം മരിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ ഈ കണക്ക്‌ 30 ശതമാനമായി ഉയര്‍ന്നു. സ്‌ത്രീകളില്‍ കൂടുതലായി ബോധവത്‌കരണം നടത്തിയാല്‍ മാത്രമേ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സര്‍വേ മുന്നറിയിപ്പു നല്‍കി.