Breaking News

Trending right now:
Description
 
Mar 08, 2013

റോമിങ്‌ ചാര്‍ജ്‌ ഈടാക്കില്ലെന്ന്‌ ടെലികോം മന്ത്രി കപില്‍ സിബല്‍

image ഇന്ത്യയില്‍നിന്ന്‌ ഇനി മൊബൈല്‍ ഫോണില്‍ എവിടേക്കു വിളിച്ചാലും റോമിങ്‌ ചാര്‍ജ്‌ ഈടാക്കില്ലെന്ന്‌ ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. ഈ സേവനം ഒക്ടോബറിനു മുമ്പായി പ്രാവര്‍ത്തികമാകും. റോമിംഗ്‌ ചാര്‍ജ്‌ എടുത്തുകളയുന്നതുമൂലം ഇന്ത്യയിലെവിടേയ്‌ക്കും മൊബൈല്‍ ഫോണില്‍ സാധാരണ ചാര്‍ജില്‍ വിളിക്കാനാകും. 2012 -ലെ നാഷണല്‍ ടെലികോം പോളിസിയുടെ ഭാഗമായാണ്‌ ഈ തീരുമാനം. ഒരു രാജ്യം, ഒരു നിരക്ക്‌ എന്ന ആശയമാണ്‌ ഇതിനു പിന്നില്‍. റോമിംഗ്‌ ചാര്‍ജ്‌ ഒഴിവാക്കുന്നതോടെ ലോക്കല്‍, എസ്‌ടിഡി നിരക്കുകള്‍ തമ്മിലുള്ള അന്തരം ഇല്ലാതാകും. അതിനാല്‍ റോമിംഗ്‌ ആശങ്കയില്ലാതെ ജനങ്ങള്‍ക്ക്‌ എവിടേയ്‌ക്കും സഞ്ചരിക്കാനാകും. അതേസമയം, ടെലികോം കമ്പനികള്‍ ഈ തീരുമാനത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്‌. റോമിംഗ്‌ ചാര്‍ജ്‌ എടുത്തുകളയുന്നത്‌ സുരക്ഷാപ്രശ്‌നങ്ങള്‍ക്കും അനാവശ്യമായ കിടമത്സരങ്ങള്‍ക്കും വഴിതെളിക്കുമെന്ന്‌ കമ്പനികള്‍ അറിയിച്ചു. എന്തായാലും ഇപ്പോഴത്തെ ഈ തീരുമാനം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക്‌ സന്തോഷവാര്‍ത്തയായിട്ടുണ്ട്‌.