Breaking News

Trending right now:
Description
 
Mar 08, 2013

ഇന്ന്‌ വനിതാദിനം; സ്‌ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്ന്‌ രാഷ്ട്രപതി

image ഇന്ന്‌ രാജ്യാന്തര വനിതാദിനം. സ്‌ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ നമ്മെത്തന്നെ സമര്‍പ്പിക്കാനുള്ള അവസരമാണ്‌ വനിതാദിനമെന്ന്‌ രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജി. വനിതാദിനത്തോടനുബന്ധിച്ചു നല്‌കിയ സന്ദേശത്തിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. സ്‌ത്രീകള്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പ്രചോദനമാണ്‌. ഇന്ത്യയില്‍ എല്ലാ വികസനങ്ങളുടെയും മുന്‍നിരയില്‍ സ്‌ത്രീകളാണുള്ളത്‌. രാജ്യത്തിന്റെ പുരോഗതിയില്‍ അവര്‍ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്‌. പെണ്‍കുട്ടികളെ മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. ലിംഗവിവേചനമില്ലാത്ത ഒരു ലോകത്തിനുവേണ്ടിയാണ്‌ നാം പരിശ്രമിക്കേണ്ടത്‌. സ്‌ത്രീകള്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന ആദരവും ബഹുമാനവും നല്‌കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.