Breaking News

Trending right now:
Description
 
Mar 08, 2013

സൂര്യനെല്ലി പെണ്‍കുട്ടിയ്‌ക്ക്‌ പള്ളി വിലക്ക്‌

image >സൂര്യനെല്ലി പെണ്‍കുട്ടിയ്‌ക്കും കുടുംബത്തിനും പള്ളി വിലക്ക്‌.
വിജയപുരം രൂപതയുടെ കീഴില്‍ വരുന്ന കോട്ടയം ജില്ലയിലെ കുറിച്ചി സചിവോത്തമപുരം സെന്റ്‌ ഫ്രാന്‍സിസ്‌ പള്ളിയാണ്‌ പെണ്‍കുട്ടിയെയും കുടുംബത്തെയും വിലക്കിയത്‌.
കേസിലെ പെണ്‍കുട്ടിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞ്‌ തുടങ്ങിയിരിക്കുന്നുവെന്നും അതിനാല്‍ കേസും പ്രശ്‌നങ്ങളും തീരൂന്നതു വരെ പെണ്‍കുട്ടിയും കുടുംബവും പള്ളിയില്‍ വരുന്നത്‌ വിലക്കുന്നെന്നുമാണ്‌ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്‌. രണ്ടാഴ്‌ച മുമ്പാണ്‌ ഈ കാര്യം തീരുമാനിച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ്‌ ഉത്തരവ്‌ ലഭിച്ചത്‌.

രാജ്യസഭ ചെയര്‍മാനും കോണ്‍ഗ്രസ്‌ നേതാവുമായ പിജെകുര്യന്‍ തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന്‌ കാണിച്ച്‌ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ പരാതി നല്‌കിയത്‌ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

42 പേര്‍ 40 ദിവസങ്ങളിലായി കേരളത്തിന്റെ വിവിധ പ്രദ്ദേശങ്ങളില്‍ കൊണ്ടുപോയി നടത്തിയ പീഡനത്തില്‍ കുര്യനും ഉള്‍പ്പെട്ടിരുന്നുവെന്ന്‌ നിലപാടില്‍ ഉറച്ചു ന്‌ല്‌ക്കുകയാണ്‌ പെണ്‍കുട്ടി. രാഷ്ട്രീയക്കാരും ജഡ്‌ജിമാരും പള്ളിയും പെണ്‍കുട്ടിയെടും കുടുംബത്തെയും കഠിനമായ ഒറ്റപ്പെടുത്തുവാന്‍ സംഘം ചേര്‍ന്ന്‌ ഗൂഡാലോചന നടത്തിക്കൊണ്ടിരിക്കുകയാണ്‌.