Breaking News

Trending right now:
Description
 
Mar 07, 2013

സ്‌ത്രീകളുടെ സംരക്ഷണത്തിനായി കേരളത്തിലിനി ഇലക്ട്രോണിക്‌ വളകളും

image സത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഇലക്‌ട്രോണിക്‌ വളകള്‍ എത്തുന്നു. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കവേ മന്ത്രി എം.കെ. മുനീറാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഇലക്‌ട്രോണിക്‌ വളയുടെയും പ്രത്യേകതരം സിംകാര്‍ഡുകളുടെയും പദ്ധതിനിര്‍ദേശങ്ങള്‍ ലഭിച്ചതായി മന്ത്രി അറിയിച്ചു. ഇവയുപയോഗിച്ച്‌ സ്‌ത്രീകള്‍ക്ക്‌ അടിയന്തരഘട്ടങ്ങളില്‍ തൊട്ടടുത്ത പൊലീസ്‌ സ്റ്റേഷനിലോ വനിതാ ജാഗ്രതാസമിതികളിലേക്കോ എസ്‌ഒഎസ്‌ സന്ദേശം കൈമാറാനാകും. 

വളയുടെ കാര്യക്ഷമത അറിയുന്നതിനായി പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതികള്‍ രൂപീകരിക്കുമെന്നും എം.കെ. മുനീര്‍ പറഞ്ഞു. പദ്ധതിക്കായി സ്‌ത്രീകളെ നിര്‍ബന്ധിക്കില്ലെന്നും അവരുടെ ആത്മവിശ്വാസം ഉയര്‍ത്താനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുബജറ്റില്‍ പ്രഖ്യാപിച്ച നിര്‍ഭയ പദ്ധതി സാക്ഷാത്‌കരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി താമസിയാതെ കേരളം മാറും. ഒരു വര്‍ഷത്തിനുള്ളില്‍ സ്‌ത്രീസുരക്ഷയില്‍ കേരളം വലിയ ചുവടുവെയ്‌പുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.