Breaking News

Trending right now:
Description
 
Mar 07, 2013

നഴ്‌സുമാരുടെയും രക്ഷിതാക്കളുടെയും മഹാസംഗമം

image ഇന്ത്യന്‍ നഴ്‌സസ്‌ പേരന്റ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നഴ്‌സുമാരുടെയും രക്ഷിതാക്കളുടെയും മഹാസംഗമം ഒമ്പതിനു കോട്ടയത്തു നടക്കും. ഡോ. ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുക, വിദ്യാഭ്യാസ വായ്‌പയുടെ പലിശ പൂര്‍ണമായി ഒഴിവാക്കുക, തിരിച്ചടവ്‌ കാലാവധി ദീര്‍ഘിപ്പിക്കുക, ജപ്‌തി നടപടികള്‍ നിര്‍ത്തിവയ്‌ക്കുക, സര്‍ക്കാര്‍ മേഖലയിലെ നഴ്‌സുമാരുടെ ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സംഗമം സംഘടിപ്പിച്ചിരിക്കുന്നത്‌. സമ്മേളനത്തിന്റെ ഭാഗമായി ഉച്ചകഴിഞ്ഞു രണ്‌ടിനു പോലീസ്‌ പരേഡ്‌ ഗ്രൗണ്‌ടില്‍നിന്നു പ്രകടനമാരംഭിക്കും. മൂന്നിനു പഴയ പോലീസ്‌ സ്‌റ്റേഷന്‍ മൈതാനിയില്‍ ചേരുന്ന സമ്മേളനം ഡോ. എസ്‌. ബലരാമന്‍ ഉദ്‌ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ഐഎന്‍പിഎ സംസ്ഥാന സെക്രട്ടറി എസ്‌. മിനി, വൈസ്‌ പ്രസിഡന്റ്‌ അഡ്വ. കെ.ജെ. ഫിലിപ്പോസ്‌, കെ.ജെ. ജോസഫ്‌, എം.വി. ചെറിയാന്‍, പ്രശാന്ത്‌ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.