Breaking News

Trending right now:
Description
 
Mar 07, 2013

തെരുവുകളില്‍ ഉറങ്ങുന്ന സ്‌ത്രീകള്‍ക്ക്‌ സുരക്ഷ ഉറപ്പാക്കണമെന്ന്‌ വനിതാ കമ്മീഷന്‍

image തെരുവുകളില്‍ ഉറങ്ങുന്ന സ്‌ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടി പറഞ്ഞു. തിരൂരില്‍ നിന്ന്‌ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയരികില്‍ ഉപേക്ഷിച്ച മൂന്നു വയസുകാരിയായ നാടോടി ബാലികയെ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. തെരുവുകളില്‍ ഉറങ്ങുന്ന സ്‌ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട കാലം അതിക്രമിച്ചു. തിരൂരില്‍ പീഡനത്തിനിരയായ കുട്ടിയെയും അമ്മയെയും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ ഉചിതമായ തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞു. ആന്തരീകാവയവങ്ങളില്‍ ഗുരുതരമായ ക്ഷതം സംഭവിച്ച കുട്ടിക്ക്‌ മെഡിക്കല്‍ കോളജില്‍ രണ്‌ട്‌ ശസ്‌ത്രക്രിയകള്‍ നടത്തിയിരുന്നു.