Breaking News

Trending right now:
Description
 
Mar 06, 2013

മകളെ പൊറുക്കൂ.....

കൂട്ടബലാത്സംഗത്തിന്‌ ഇരയായ മൂന്നുവയസുകാരിയുടെ നില ഗുരുതരം
image തരൂരില്‍ ഭാഷാ പിതാവിന്റെ നാട്ടില്‍, അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നുവയസുകാരിയെ തട്ടിയെടുത്ത്‌ ബലാത്സംഗം ചെയ്‌ത്‌ വഴിയില്‍ ഉപേക്ഷിച്ചു.

കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്‌ മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന രണ്ട്‌ ശസ്‌ത്രക്രീയയ്‌ക്ക്‌ വിധേയമാക്കിയാണ്‌ ഗുരുതരമായ പരുക്കുകള്‍ തുന്നിച്ചേര്‍ത്തത്‌. അതിക്രൂര പീഡനത്തില്‍ ആന്തരിക അവയവങ്ങള്‍ക്ക്‌ സാരമായ പരുക്കേറ്റിരുന്നതായി കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.
അണുബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടിയെ ഐസി.യുവില്‍ തന്നെ കിടത്തിയിരിക്കുകയാണ്‌.
വന്‍കുടല്‍ പുറത്തെടുത്താണ്‌ ശസ്‌ത്രക്രീയ നടത്തിയത്‌. രണ്ടുനാളിനു ശേഷം വീണ്ടും ശസ്‌ത്‌ക്രീയ നടത്തേണ്ടി വരും.
നാലു മാസം ഗര്‍ഭിണിയായ നാടോടി സ്‌ത്രീയായ അമ്മ പുലര്‍ച്ചേയാണ്‌ അപകടം അറിഞ്ഞിത്‌.
സംഭവവുമായി ബന്ധപ്പെട്ട്‌ തമിഴരും സാമൂഹ്യവിരുദ്ധരുമായ 14 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. എന്നാല്‍ ചോദ്യം ചെയ്യലില്‍ അവരില്‍ നിന്ന്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
കോഴിക്കോടിന്റെ പലഭാഗങ്ങളിലും പെണ്‍കുഞ്ഞിന്‌ നേരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ ജനകീയ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചു.