Breaking News

Trending right now:
Description
 
Mar 06, 2013

പ്രണയം പുഴയായി ഒഴുകി ദാമ്പത്യം കടപുഴകുമ്പോള്‍....യാമിനി തങ്കച്ചി ഓര്‍ക്കുന്നു

image ഇരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തിരുവനന്തപുരം പിടിഎ നഗറിലെ സുഹൃത്തിന്റെ വസതിയില്‍ ഒരു ചെറുക്കന്‍കാണല്‍ ചടങ്ങിനായി കാത്ത്‌ നില്‌ക്കുമ്പോള്‍ യാമിനി എന്ന 19കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ശരീരമാകെ തണുത്തിരുന്നു. ചെറുക്കന്‍ വരാമെന്ന്‌ ഏറ്റിരുന്ന സമയം കഴിയുന്തോറും യാമിനിയുടെ ടെന്‍ഷന്‍ കൂടിക്കൊണ്ടിരുന്നു. പഠനം കഴിഞ്ഞ്‌ മതി വിവാഹമെന്ന്‌ ശഠിച്ചുവെങ്കിലും രാഷ്ട്രീയക്കാരനായ അച്ഛന്‍ ബാലകൃഷ്‌ണപിള്ളയുടെ മകന്‍ സിനിമക്കാരന്‍ ഗണേഷിന്റെ വാക്കുകള്‍ക്ക്‌ മുന്നില്‍ പതറിപോയി യാമിനിയുടെ മനസ്‌.

ഒരു മണിക്കൂര്‍ താമസിച്ചെത്തിയ ഗണേഷെന്ന സിനിമക്കാരന്‍ യാമിനിയുടെ ഹൃദയം കവര്‍ന്നെടുത്തത്‌ വാക്കുകളുടെ സാഗരം തീര്‍ത്താണ്‌. യാമിനിയ്‌ക്ക്‌ ഒന്നും പറയാന്‍ അവസരം നല്‌കാതെ സംസാരിച്ചത്‌ ഗണേഷായിരുന്നു. 

കമ്മീഷണര്‍ എന്ന സിനിമയുടെ ഷൂട്ടിംങ്ങ്‌ സൈറ്റില്‍ നിന്നാണ്‌ ഗണേഷ്‌ പെണ്ണുകാണല്‍ ചടങ്ങിനെത്തിയത്‌. തമാശകള്‍ പറഞ്ഞും സിനിമയെക്കുറിച്ച്‌ വാചാലമായും ഗണേഷ്‌ മാറ്റിയത്‌ യാമിനിയുടെ മനസ്‌ തന്നെയായിരുന്നു. ആദ്യകാഴ്‌ചയില്‍ തന്നെ പ്രണയത്തിന്റെ ആദ്യരസം നുകര്‍ന്ന പെണ്ണുകാണല്‍ ചടങ്ങായിരുന്നു ആ കൂടികാഴ്‌ച. 1994 മെയ്യ്‌ 20ന്‌ ഗണേഷ്‌ യാമിനിയുടെ കഴുത്തില്‍ വരണ്യമാല്യം ചാര്‍ത്തിയത്‌.

എന്നാല്‍ കാലം വീണ്ടും ചലിച്ചു, ഇന്നലെ സ്വന്തം കാറില്‍ ഒറ്റയ്‌ക്ക്‌ വന്ന്‌ മുഖ്യമന്ത്രിയെ കണ്ടിറങ്ങുമ്പോള്‍ യാമിനിയെന്ന ഗവേഷകയുടെ തളര്‍ന്ന കണ്ണുകളില്‍ സ്വപനത്തിന്റെ നിറച്ചാര്‍ത്തുകള്‍ ഇല്ലായിരുന്നു. സ്വന്തം ഭര്‍ത്താവിനെ നഷ്ടപ്പെടുന്ന ഒരു ഭാര്യയുടെ നിരാശയാര്‍ന്ന മുഖം. 15കാരന്‍ ആദ്യത്യയുടെയും ആറു വയസുകാരന്‍ ദേവരാമന്റെയും അമ്മയ്‌ക്ക്‌ സ്വന്തം ഭര്‍ത്താവിനെ സുഹൃത്തായോ കാമുകനായോ ഒരു പെണ്ണിനും വിട്ടുകൊടുക്കുവാന്‍ സാധിക്കില്ലെന്ന്‌ അവളുടെ ചലനങ്ങള്‍ മന്ത്രിച്ചുകൊണ്ടിരുന്നു.

2001യിലെ സംഭവങ്ങള്‍ അവളുടെ മനസിലൂടെ കടന്ന്‌ പോയി. വിവാഹമോചനത്തില്‍ എത്തിയ ബന്ധം. പക്ഷേ, അന്ന്‌ ആദിത്യയ്‌ക്ക്‌ അഞ്ചു വയസ്‌, അച്ഛനെ മതിയെന്ന്‌ പറഞ്ഞ്‌ ഏകമകന്‍ വാശിപിടിച്ചപ്പോള്‍ ആ അമ്മ മനസ്‌ മകനു വേണ്ടി തിരികെ വന്ന്‌ സ്വന്തം ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ തയാറായി. 11 വര്‍ഷങ്ങള്‍എല്ലാം മറന്ന്‌ പരസ്‌പര ധാരണയോടെ ജിവിക്കാന്‍ ശ്രമിച്ചു. രണ്ടാം ജന്മത്തില്‍ അവര്‍ക്ക്‌ ജനിച്ച മകനായിരുന്നു ദേവരാമന്‍. 

ഈഗോകള്‍ മറന്ന്‌ പക്വതയോടെ ഗണേഷെന്ന മനുഷ്യനിലെ സുഹൃത്തിനെ കണ്ടറിഞ്ഞ്‌, ജോലികളോട്‌ നൂറു ശതമാനം നീതി പുലര്‍ത്തുന്ന സത്യസന്ധനായ രാഷ്ട്രീയക്കാരനെ മനസിലാക്കി, ജീവിക്കാനുള്ള രണ്ടാം ജന്മം പാളിപ്പോയതിന്റെ കണ്ണുനീര്‍ പുരളാത്ത പുഞ്ചിരി അവരുടെ ചുണ്ടുകളില്‍ ഇന്നലെ ഒളിപ്പിച്ചു വച്ചിരുന്നു. മാധ്യമങ്ങള്‍ക്ക്‌ പിടിതരാതെ അവര്‍ നടന്നകന്നു.

ഞാന്‍ ഗണേഷെന്ന രാഷ്ട്രീയക്കാരന്‌ നൂറു മാര്‍ക്കും നല്‌കുന്നുവെന്നാണ്‌ ഞങ്ങള്‍ക്ക്‌ നേരത്തെ നല്‌കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയത്‌. 

രാത്രിയില്‍ ഉറക്കത്തില്‍ പോലും ഞെട്ടി ഉണര്‍ന്ന്‌ പാലത്തെയും റോഡിനെയും കുറിച്ച്‌ ചിന്തിക്കുന്ന സുഹൃത്തുക്കളുടെ വേദനയില്‍ അവരെക്കാള്‍ വേദനിക്കുന്ന ഗണേഷിനോട്‌ യാമിനിയ്‌ക്ക പരിഭവവും ഇല്ല.

പക്ഷേ ഭര്‍ത്താവെന്ന നിലയില്‍ എവിടെയാണ്‌ ഗണേശിന്‌ പിഴച്ചത്‌? 

വാക്കുകള്‍ക്കൊണ്ട്‌ വശീകരിക്കാന്‍ ശക്തിയുള്ള ഗണേഷ്‌ തമാശകള്‍ പറയാനും മറ്റുള്ളവരിലേയ്‌ക്ക ഇറങ്ങിച്ചെല്ലുവാന്‍ ഏറെ ശ്രദ്ധിച്ചിരുന്നു. 

അച്ച്യുത മേനോന്‍ ഹെല്‍ത്ത്‌ സയന്‍സ്‌ സ്റ്റഡീസില്‍, കൗമാരക്കാരുടെ ആരോഗ്യം എന്ന വിഷയത്തില്‍
ഗവേഷകയായ യാമിനി ഭര്‍ത്താവിന്റെ തിരക്കുകളോട്‌ പൊരുത്തപ്പെടുവാന്‍ തയാറായിരുന്നു.
എന്നാല്‍ ഒരു വണ്ടിനെപ്പോലെ ഭര്‍ത്താവ്‌ തേന്‍ തേടി മറ്റു പൂക്കളിലേയ്‌ക്ക്‌ പറന്ന്‌ പോകുന്നത്‌ അവള്‍ക്ക്‌ സഹിക്കാനായില്ല. 

അച്ഛന്‍ തള്ളികളഞ്ഞ മകന്‍, സഹോദരങ്ങള്‍ മുഖം തിരിക്കുന്ന സഹോദരന്‍, ഭാര്യയെ പീഡിപ്പിക്കുന്ന ഭര്‍ത്താവ്‌, എവിടെയാണ്‌ ഗണേശന്‍ എന്ന മന്ത്രിയ്‌ക്ക്‌ പിഴച്ചത്‌. എല്ലാ രാഷ്ട്രീയക്കാരെ പോലെ വാക്കുകളുടെ മാസ്‌മരികതയില്‍ സൗഹൃദത്തിന്റെ വ്യാജകുപ്പായം അണിഞ്ഞ്‌ നീതിമാനെന്ന്‌ അവകാശപ്പെട്ട്‌ ഗണേശന്‍ എന്ന മന്ത്രി കേരള ജനതയെ വഞ്ചിച്ചുവോ.....? സ്‌നേഹത്തെക്കുറിച്ച്‌ സംസാരിക്കുന്ന ഗണേശിന്റെ സ്‌നേഹം ഉറ്റവര്‍ക്ക്‌ മനസിലാകുന്നില്ലെങ്കില്‍....ആ സ്‌നേഹം വ്യാജമായിരുന്നുവോ... 

അതോ ജോര്‍ജെന്ന രാഷ്ട്രീയക്കാരന്റ പകയ്‌ക്ക്‌ മുന്നില്‍ പെരുന്തച്ചനായി മാറിയ അച്ഛന്‍െ അസൂയയ്‌ക്ക്‌ മുന്നില്‍ തകര്‍ന്നതാണോ പരസ്‌പര ധാരണയില്ലാതെ പോയ ഈ ദാമ്പത്യം?