Breaking News

Trending right now:
Description
 
Mar 06, 2013

2013 ല്‍ പുതുനിര ഉല്‍പന്നങ്ങളുമായി സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌

image


ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തെ മുന്‍ നിരക്കാരായ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ 2013 ലേക്കുള്ള തങ്ങളുടെ പുതുനിര ഉല്‍പന്നങ്ങള്‍ ഹൈദരാബാദില്‍ നടന്ന സാംസങ്‌ സൗത്ത്‌ വെസ്റ്റ്‌ ഏഷ്യ ഫോറത്തില്‍ അവതരിപ്പിച്ചു.

എഫ്‌8000 എല്‍ഇഡി ടിവിയാണ്‌ സ്‌മാര്‍ട്ട്‌ ടിവി നിരയിലേക്ക്‌ സാംസങ്‌ ചേര്‍ക്കുന്ന പുതിയ അംഗം. സാംസങിന്റെ ആദ്യ ക്വാഡ്‌ കോര്‍ പ്രോസസര്‍ സ്‌മാര്‍ട്ട്‌ ടിവിയാണിത്‌. കൂടാതെ വണ്‍ കണക്‌ട്‌ ഫീച്ചറോടുകൂടിയ 85 ഇഞ്ച്‌ അള്‍ട്രാ ഹൈഡെഫനിഷന്‍ ടിവിയും സാംസങ്‌ അവതരിപ്പിച്ചു. എച്ച്‌ഡി ദൃശ്യങ്ങളെ കൂടുതല്‍ മിഴിവോടെ ഫുള്‍ എച്ച്‌ഡി ദൃശ്യങ്ങളായി മാറ്റുവാന്‍ ഈ സ്‌മാര്‍ട്ട്‌ ടിവിക്ക്‌ കഴിയും.

ഗൃഹോപകരണ നിരയില്‍ ആര്‍ടി 42 റഫ്രിജറേറ്ററും വോബിള്‍ വാഷിംഗ്‌ മെഷീനുമാണ്‌ പുതുതായി അവതരിപ്പിക്കുന്നത്‌. ഡിജിറ്റല്‍ ഇന്‍വേര്‍ട്ടര്‍ കംമ്പ്രസറുകള്‍ക്കുള്ള 10 വര്‍ഷ വാറണ്ടിയാണ്‌ റഫ്രിജറേറ്ററുകളുടെ പ്രത്യേകത. തുണികള്‍ക്ക്‌ കേടുവരുത്താത്ത വോബിള്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്ന വാഷിംഗ്‌ മെഷീന്‍ മികച്ച പ്രവര്‍ത്തനം വാഗ്‌ദാനം ചെയ്യുന്നു.
നോട്ട്‌ബുക്ക്‌ വിഭാഗത്തില്‍ സീരീസ്‌ 7 ക്രോണോസും സീരീസ്‌ 7 അള്‍ട്രാ നോട്ട്‌ബുക്കുമാണ്‌ സാംസങിന്റെ പുതിയ താരങ്ങള്‍. ക്വാഡ്‌ കോര്‍ പ്രോസസിംഗ്‌, 15.6 ഇഞ്ച്‌ ഫുള്‍ എച്ച്‌ഡി ടച്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്ലേ, ബാക്ക്‌ ലിറ്റ്‌ കീബോര്‍ഡ്‌, 11 മണിക്കൂര്‍ ബാറ്ററി ബായ്‌ക്ക്‌ അപ്പ്‌ എന്നിവയാണ്‌ സീരീസ്‌ 7 ക്രോണോസിന്റെ പ്രത്യേകതകള്‍. 13.3 ഇഞ്ച്‌ ഫുള്‍ എച്ച്‌ഡി ടച്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഐ5/ഐ7 സിപിയു, ഫുള്‍ അലുമിനിയം ബോഡി എന്നീ സവിശേഷതകളാണ്‌ സീരീസ്‌ 7 അള്‍ട്രാ നോട്ട്‌ബുക്കിനുള്ളത്‌. 

ഗ്യാലക്‌സി നോട്ട്‌ 510, എന്‍എക്‌സ്‌300 ക്യാമറ തുടങ്ങി ഒട്ടേറെ പുതിയ ഉല്‍പന്നങ്ങള്‍ സാംസങ്‌ സാംസങ്‌ സൗത്ത്‌ വെസ്റ്റ്‌ ഏഷ്യ ഫോറത്തില്‍ അവതരിപ്പിച്ചു.