Breaking News

Trending right now:
Description
 
Mar 06, 2013

സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ സംഘടനാ പ്രവര്‍ത്തനങ്ങളുമായി രണ്ടു വര്‍ഷം പിന്നിടുന്ന SMILE -ന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രഥമ ധനസഹായം കൈമാറി.

Boban Sebastian
image സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ സംഘടനാ പ്രവര്‍ത്തനങ്ങളുമായി രണ്ടു വര്‍ഷം പിന്നിടുന്ന SMILE -ന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രഥമ ധനസഹായം കൈമാറി.

 
ശ്വാസകോശത്തിന് സ്വയം ചുരുങ്ങാനും വികസിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുന്ന അപൂര്‍വ രോഗം ബാധിച്ചു സ്വയം ശ്വസിക്കാനാകാതെ കൃത്രിമമായി ഓക്സിജന്‍ നല്‍കി ജീവന്‍ നില നിര്‍ത്താന്‍ പാടുപെടുന്ന കുറിച്ചി ഗവണ്‍മെന്‍റ് ഹോമോയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രമ്യ എന്ന യുവതിക്കാണ് കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് നടത്തിയ കരോള്‍ സര്‍വീസിലൂടെ സമാഹരിച്ച രൂപ  നല്‍കിയത്.

ദിവസവും ഓക്‌സിജന്‍ നല്‍കുന്നതിനുമാത്രം ആയിരത്തിലേറെ രൂപയാണ് ചെലവ്. വയറിങ് ജോലിചെയ്തിരുന്ന ഭര്‍ത്താവ് റെനിക്ക് ജോലിക്കോ ഒന്നാംക്ലാസ്സുകാരനായ ആദര്‍ശിന് സ്‌കൂളിലോ പോകാനാകുന്നില്ല. ഹോമിയോ ആസ്പത്രിയിലെ ഒറ്റമുറിയാണിപ്പോള്‍ ഇവരുടെ വീട്. വളരെ ഹൃദയ ഭേദകമാണ് ഈ കുടുംബത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്ന് ആശുപത്രി സന്ദര്‍ശിച്ച് സംഭാവന കൈമാറിയ SMILE -ന്‍റെ ട്രഷറര്‍ 
ശ്രീ. അനീഷ്‌ മാത്യൂസ്‌ പറഞ്ഞു.

ആശുപത്രി മുറിയിലെ ഓക്സിജന്‍ സിലിണ്ടറില്‍ ജീവിതം തളക്കപ്പെട്ട രമ്യക്കും ഭര്‍ത്താവ് റെനിക്കും മകന്‍ ആദര്‍ശിനും ഒരു ചെറു സഹായം എങ്കിലും ചെയ്യാന്‍ കഴിഞ്ഞതിലുള്ള കൃതാര്‍ത്ഥതയിലാണ് SMILE -ന്‍റെ സുഹൃത്തുക്കള്‍. 


രോഗശമനത്തിന് ഉതകുന്ന എന്തെങ്കിലും നിര്‍ദേശവുമായി വിദഗ്ദ്ധരാരെങ്കിലും എത്തിയിരുന്നെങ്കില്‍ . . . ചികിത്സ തുടരാനും നാളുകള്‍ പുലരാനും എന്തെങ്കിലും സാമ്പത്തികസഹായം കിട്ടിയെങ്കില്‍ . . . ഇതൊക്കെയാണ് ഇവരുടെ ആശകള്‍.  ഭര്‍ത്താവ് പാമ്പാടി വെള്ളൂര്‍ പുത്തന്‍പറമ്പില്‍ റെനിയുടെ സ്‌നേഹപരിചരണവും ഈ ഇരുപത്തേഴുകാരിക്ക് ആശ്വാസംപകരുന്നു. 

ഈ സല്‍ക്കര്‍മ്മത്തില്‍ ഞങ്ങളോടൊപ്പം പങ്കു ചേരാനും സംഭാവനകള്‍ നല്‍കി സഹകരിക്കാനും സന്മനസ്സു കാണിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിക്കുന്നതായും തുടര്‍ന്നും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും SMILE -ന്‍റെ ചാരിറ്റി കോര്‍ഡിനേറ്റര്‍ 
ശ്രീ. ഷിനു ഫിലിപ്പ് അറിയിച്ചു.