Breaking News

Trending right now:
Description
 
Mar 06, 2013

അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ മുട്ടത്തുവര്‍ക്കി അനുസ്മരണം മാര്‍ച്ച്‌ 10-ന്

Mathew Moolecheril
image ന്യൂയോര്‍ക്ക്:അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ മാര്‍ച്ച്പ ത്തിനുള്ള ചര്‍ച്ചാ വിഷയം മുട്ടത്തുവര്‍ക്കിയനുസ്മരയിരിക്കും. മാന്നാനം കെ. ഇ. കോളജ്‌ മലയാളഭാഷാ വകുപ്പ്തലവന്‍ ഡോ: മാത്യു മുട്ടം കേരളത്തില്‍ നിന്ന്പ്രബന്ധം അവതരിപ്പിക്കും. മുട്ടത്തുവര്‍ക്കി ജന്‍മശതാബ്ദി ആഘോഷ കമ്മറ്റി ഭാരവാഹി കൂടിയാണ് അദ്ദേഹം. 
അമേരിക്കയില്‍നിന്നും ശ്രീമ അന്നാമുട്ടത്തും യശ:ശരീരനായ മുട്ടത്തു വര്‍ക്കിയുമായി അടുത്ത ബന്ധമുള്ളവരും സുഹൃത്തുക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതാണ്. മലയാള സാഹിത്യ സല്ലാപത്തിന് എല്ലാ ഞായറാഴ്ച വൈകുന്നേരം എട്ടുമുതല്‍ ഒന്‍പതു വരെ നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക്വി ളിക്കാവുന്നതാണ്: 1-862-902-0100 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്ബന്ധപ്പെടുക: 
അന്നാ മുട്ടത്ത്: 845-558-2148;
 മാത്യു മൂലേച്ചേരില്‍ 914-654-2914;
 ആന്‍ഡ്റൂസ് സി: 845-429-1097; 
 ജയിന്‍ മുണ്ടയ്ക്കല്‍:< 813-655-5706;

 റജീസ്‌ 516-430-8136; 
 പി. പി. ചെറിയാന്‍: > 214-450-4107.