Breaking News

Trending right now:
Description
 
Mar 06, 2013

വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പതിനഞ്ചാമത് ധനസഹായം കൈമാറി

Boban Sebastian
image
 
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പതിനഞ്ചാമത് ധനസഹായം  ആലപ്പുഴ ഹരിപ്പാട് മുട്ടം സ്വദേശിയായ മനോജ്  എന്ന  ചെറുപ്പക്കാരന് കൈമാറി. വൃക്ക രോഗിയായ  ഒരു കുടുംബത്തിന്റെ ഏക ആശ്രയമായ മനോജ്‌ ഭാസ്കരന്‍ എന്ന ചെറുപ്പക്കാരന്  ജീവന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ ഡയാലിസിസ് നടത്തുന്നതിന്‍ വേണ്ടിയാണു വോക്കിംഗ് കാരുണ്യ യു.കെ  മലയാളികളുടെ സഹായത്തോടെ ധനസമാഹരണം നടത്തിയത്. 

ഹൃദയ  സംബന്തമായ രോഗത്താല്‍ വലയുന്ന അമ്മയുള്‍പ്പെടെ ഉള്ള  ഈ കുടുംബം നിത്യ വൃത്തിക്കായി   കഷ്ടപ്പെടുകയാണ്.ഹോട്ടല്‍ തൊഴിലാളിയായ അച്ഛന്റെ തുച്ചമായ വരുമാനം കൊണ്ടാണ് ഈ  കുടുംബം ജീവിതം തള്ളിനീക്കുന്നത്. വൃക്ക  നല്‍കാന്‍ സ്വന്തം  സഹോദരി തയ്യാറാണെങ്കിലും ശസ്ത്രക്രിയയ്ക്ക് വേണ്ടി വരുന്ന  ഭിമമായ  തുക കാരണം അതിനു പോലും ഈ കുടുംബത്തിനു സാധിക്കാതെ വരുന്നു. ഈ അവസ്ഥയിലാണ് വോക്കിംഗ് കാരുണ്യ മനോജിനെ സഹായിക്കാനായി മുന്‍പോട്ടു വന്നത്.

യു.കെ.യിലുള്ള മലയാളികളുടെ സഹായത്തോടെ 45300 രൂപയാണ് വോക്കിംഗ്  കാരുണ്യ മനോജിനു തങ്ങളുടെ പതിനഞ്ചാമത് ധനസഹായമയി നല്‍കിയത്.വോക്കിംഗ്കാരുണ്യയ്ക്ക്   വേണ്ടി ചമ്പക്കുളം   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പുഷ്പ്പമ്മ ജിമ്മി 45300 രൂപയുടെ ചെക്ക് മനോജിനു കൈമാറി. തദവസരത്തില്‍ ചേപ്പാട്  ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ രാധാകൃഷ്ണന്‍ നായര്‍ വിവിധ സാമുഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

ഈ    ഉദ്യമത്തോട്  സഹകരിച്ച യു. കെ. യിലെ നല്ലവരായ എല്ലാ സുമനസുകള്‍ക്കും വോക്കിംഗ് കാരുണ്യ ചാരിറ്റബിള് ‍ സൊസൈറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. വോക്കിംഗ് കാരുണ്യ പതിനാറാമത്  ധനസഹായത്തിനായി  തിരെഞ്ഞെടുതിരിക്കുന്നത്  പത്തനംതിട്ട ജില്ലയിലാണ് കുടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്