Breaking News

Trending right now:
Description
 
Mar 05, 2013

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസ്സിയെഷന്റെ 2013 ലെ പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുത്തു

മാത്യു മൂലേച്ചേരില്‍
image


ന്യൂയോര്‍ക്ക്: വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസൊസ്സിയെഷന്റെ 2013 ലെ സബ് കമ്മിറ്റികള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തക സമിതി പ്രവര്‍ത്തനം ആരംഭിച്ചു.

ഡബ്ല്യൂ.എം.എ ന്യൂയോര്‍ക്കിലെ സാംസ്കാരിക സാമൂഹ്യ രംഗത്തെ ശക്തമായ സാന്നിദ്ധ്യമായി കഴിഞ്ഞിട്ട് 38 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു. അസോസ്സിയെഷന്റെ മുഖപത്രമായ കേരള ദര്‍ശനംഈസ്റ്റര്‍,വിഷുഓണംക്രിസ്തുമസ്പുതുവത്സര പരിപാടികള്‍, സ്പെല്ലിങ്ങ് ബീ ചാമ്പ്യന്‍ഷിപ്വനിതാ രംഗംഎന്നീ പരിപാടികള്‍ക്കായുള്ള  ചുമതലകളിലേക്ക്‌ എക്സിക്യൂട്ടീവി കമ്മിറ്റി അടക്കമുള്ള പ്രവര്‍ത്തകരെയും തിരഞ്ഞെടുത്തു.

കേരള ദര്‍ശനത്തിന്റെ ചുമതലക്കാരായി ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്സണ്‍ തോമസ്‌മുന്‍ സെക്ര. കെ.കെ. ജോണ്‍സണ്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ സെക്ര. ഗണേഷ് നായര്‍, എന്നിവരെ ഏല്‍പ്പിച്ചതായി പ്രസിഡന്റ്‌ ജോയ് ഇട്ടന്‍ അറിയിച്ചു.

 അസോസ്സിയെഷന്റെ മുഖ്യ വരുമാനമാര്‍ഗ്ഗമായ കേരള ദര്‍ശനത്തിന്റെ ചീഫ് എഡിറ്റര്‍ ആകുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം കൂടിയായ കെ.കെ. ജോണ്‍സണ്‍ തത് അവസരത്തില്‍ പറയുകയുണ്ടായി.

ഡബ്ല്യൂ.എം.എ യുടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ഫാമിലി നൈറ്റ്‌ പരിപാടികള്‍ ഗ്രീന്‍ ബര്‍ഗിലുള്ള റോയല്‍ പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുവാനുംഅതിന്റെ കോര്‍ഡിനേഷന്‍ ചുമതലകളിലേക്ക്‌ ലീന ആലപ്പാട്ട്ഗണേഷ് നായര്‍, എം.വി കുര്യന്‍, ജനാര്‍ദ്ദനന്‍ ഗോവിന്ദന്‍ എന്നിവരെ നീയമിച്ചതായി പ്രസിഡന്റ്‌ ജോയ് ഇട്ടന്‍, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ കമ്മിറ്റിയെ അറിയിച്ചു.

ഡബ്ല്യൂ.എം.എയുടെ വനിതാ രംഗം പരിപാടികള്‍ മുന്‍ വര്‍ഷത്തെക്കാള്‍ വിപുലവുമായി നടത്തുവാന്‍ തീരുമാനിച്ചുവെന്നും   അതിലേക്കുള്ള സബ് കമ്മിറ്റി രൂപീകരണം പൂര്‍ത്തിയായതായും ഡബ്ല്യൂ.എം.എ വൈസ് പ്രസിഡന്റ്‌ രാജന്‍ ടി. ജേക്കബ്‌ അറിയിച്ചു. വളരെയധികം പ്രാഗത്ഭ്യം ഉള്ള അസോസ്സിയെഷന്റെ വനിതാ പ്രവര്‍ത്തകര്‍ ഇതിനായി തയ്യാറെടുത്തു കഴിഞ്ഞുവെന്നും വളരെ ദീര്‍ഘവീക്ഷണത്തോടെ ഇത് നടപ്പാക്കുവാന്‍ ശ്രമിക്കുന്നുവെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു. ക്ലാര ജോബ്‌രത്നമ്മ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

വെസ്റ്റ് ചെസ്റ്ററിലെ യുവ ജനങ്ങള്‍ക്ക്‌ ആയി സ്പെല്ലിങ്ങ് ബീ ചാമ്പ്യന്‍ഷിപ്പ് അതുപോലെ തന്നെ യുവജനങ്ങള്‍ക്കു വേണ്ടിയുള്ള സെമിനാറുകള്‍ എന്നിവ നടത്തുന്നതായിരിക്കും എന്ന് ട്രഷറര്‍ കുരൂര്‍ രാജന്‍ ജോയിന്റ് സെക്രെട്ടറി വര്‍ഗീസ്‌ തൈക്കൂട്ടം എന്നിവര്‍ അറിയിച്ചു. അസോസ്സിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ യുവജന സാന്നിദ്ധ്യം കുറയുന്നത് ഇതുവഴി തടയുവാന്‍ ആകുമെന്ന് തൈക്കൂട്ടം പറയുകയുണ്ടായി. യുവജനങ്ങള്‍ക്കായി കരിയര്‍ കൌണ്സിലിംഗ്പേഴ്സണാലിറ്റി ഡിവെലൊപ്മെന്റ് എന്നിവ അടക്കമുള്ള കര്‍മ്മ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കണമെന്ന് പ്രസിഡന്റ്‌ ജോയ് ഇട്ടനോടൊപ്പം ട്രഷറര്‍ കുരൂര്‍ രാജനും കൂട്ടിച്ചേര്‍ത്തു.  ഇന്നത്തെ യുവാക്കള്‍ നാളത്തെ തലമുറയുടെ ഭാഗമാണെന്നും ഡബ്ല്യൂ.എം.എ നിലനിര്‍ത്തുവാന്‍ യുവജന ശക്തി ആവശ്യമാണെന്നും മുന്‍ പ്രസിഡന്റും ഫൊക്കാന ജനറല്‍ സെക്രെട്ടറിയുമായ ടെറന്സണ്‍ തോമസ്‌ അഭിപ്രായപ്പെട്ടു. 

വെസ്റ്റ് ചെസ്റ്ററിലെ യുവജന സമൂഹത്തില്‍ തിളങ്ങുന്ന വ്യക്തിത്വമായ ടെറന്സണ്‍ തോമസിനെ മുഖ്യ ധാരയിലേക്ക് കൊണ്ടുവന്നത് ഡബ്ല്യൂ.എം.എ ആണെന്നും ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡബ്ല്യൂ.എം.എ പ്രസിഡന്റ്‌ ആയിരുന്ന കാലത്ത് അസോസ്സിയെഷന്റെ പ്രവര്‍ത്തന ലാഭം പതിനായിരത്തിലധികം ഡോളര്‍ മിച്ചം ഉണ്ടാക്കുവാന്‍ സാധിച്ചത് യുവജന ശുഷ്കാന്തിയെ നമുക്ക് കാണിച്ചുതരുന്നതായി  മുന്‍ പ്രസിഡന്റ്‌ കൊച്ചുമ്മന്‍ ടി. ജേക്കബ്‌ അഭിപ്രായപ്പെട്ടു. യുവജനങ്ങളുടെ ശക്തമായ ഒരു നിരതന്നെ ഈ വര്‍ഷത്തെ കമ്മിറ്റിയില്‍ ഉണ്ടെന്നുള്ളത് വളരെയധികം അഭിമാനിക്കാന്‍ വക നല്‍കുന്നുവെന്ന് ഫോമ മുന്‍ ജനറല്‍ സെക്രട്ടറിയും ഡബ്ല്യൂ.എം.എ കമ്മിറ്റി അംഗവുമായ ജോണ്‍ സി. വര്‍ഗീസ്‌ അഭിപ്രായപ്പെട്ടു.  ഡബ്ല്യൂ.എം.എ യിലൂടെ വളര്‍ന്നു വന്നു ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ കമ്മിറ്റി സെക്രെട്ടറിയായ ഗണേഷ് നായര്‍ ബിനു വര്‍ഗീസ്‌ഫൊക്കാന സെക്രെട്ടറി ടെറന്സണ്‍ തോമസ്‌ എന്നിവര്‍ ഇത്തവണ യുവജന പങ്കാളിത്തത്തിന് നേതൃത്വം നല്‍കുമെന്നു പ്രസിഡന്റ്‌ ജോയ് ഇട്ടന്‍ കൂട്ടിച്ചേര്‍ത്തു.

2000-ല്‍  അധികം പേരെ പ്രതീക്ഷിക്കുന്ന ഡബ്ല്യൂ.എം.എയുടെ പരിപാടി ഇത്തവണ അവതരണത്തിലെ വൈവിധ്യം കൊണ്ടും ഓണ സദ്യയുടെ മികവിനാലും രാഷ്ട്രീയസാംസ്കാരീക സിനിമ രംഗത്തെ പ്രഗത്ഭരുടെ ഒത്തുചേരല്‍ കൊണ്ടും വര്‍ണ്ണാഭമാക്കി മാറ്റുവാന്‍ വേണ്ടി അതി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചതായി സെക്രെട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ അറിയിച്ചു. 20 പേര്‍ അടങ്ങുന്ന സ്വാഗത സംഘവുംകള്‍ച്ചറല്‍ കോര്‍ഡിനേറ്റെഴ്സും അത്തപ്പൂക്കള മത്സരംകള്‍ച്ചറല്‍ പരിപാടികള്‍, ഘോഷയാത്ര ഓണസദ്യഎന്നിവയുടെ നീയന്ത്രണം ഏറ്റെടുക്കും. 20-ല്‍ അധികം വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഓണസദ്യ ഗൃഹാതരത്വം ഉണര്‍ത്തുമെന്നു ഉണ്ണിത്താന്‍ അഭിപ്രായപ്പെടുകയുണ്ടായി.

സ്വാഗത സംഘത്തിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചുമ്മന്‍ ടി. ജേക്കബ്‌ചാക്കോ പി. ജോര്‍ജ്രത്നമ്മ രാജന്‍, ഭാരതി പണിക്കര്‍, തോമസ്‌ കോശി എന്നിവരെ ചുമതലപ്പെടുത്തിയതായി വൈസ് പ്രസിഡന്റ്‌ രാജന്‍ ടി. ജേക്കബ്‌ അറിയിച്ചു. 2013 ലെ മുഴുവന്‍ കര്‍മ്മ പരിപാടികള്‍ ഇതിനോടകം പ്ലാന്‍ ചെയ്തതായും ക്രിസ്തുമസ് പുതുവത്സര പരിപാടികളുടെ കോര്‍ഡിനേഷന്‍ ചുമതല അസോസ്സിയേഷന്‍ മുന്‍ പ്രസിഡന്റ്‌ തോമസ്‌ കോശിജോണ്‍ സി. വര്‍ഗീസ്‌ജനാര്‍ദ്ദനന്‍ ഗോവിന്ദന്‍, എ.വി. വര്‍ഗീസ്‌ എന്നിവരെ എല്പ്പിച്ചതായി ജോയ് ഇട്ടന്‍ അറിയിച്ചു.

എല്ലാ വര്‍ഷത്തേക്കാളും മികച്ച രീതിയില്‍ പിക്നിക്ക് നടത്തുവാനും ആബാലവൃദ്ധം ജനങ്ങളെയും സമ്മറില്‍ ഇതില്‍ പങ്കെടുപ്പിക്കുവാനും വേണ്ടി  സുരേന്ദ്രന്‍ നായര്‍, കെ.ജെ ഗ്രിഗറിഎ.വി. വര്‍ഗീസ്‌,കുരിയാക്കോസ് വര്‍ഗീസ്‌ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി പിക്നിക്ക് കമ്മിറ്റിയും രൂപീകൃതമായി.

ഡബ്ല്യൂ.എം.എയുടെ ഈ വര്‍ഷത്തെ ചാരിറ്റി മെംബെര്‍ഷിപ്‌ പരിപാടികള്‍ക്ക് കൊച്ചുമ്മന്‍ ടി. ജേക്കബ്‌ജോണ്‍ സി. വര്‍ഗീസ്‌സന്തോഷ്‌ കോശികുരിയാക്കോസ് വര്‍ഗീസ്‌ടെറന്സണ്‍ തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കും.

ഡബ്ല്യൂ.എം.എയുടെ  പ്രവര്‍ത്തന വിജയത്തിനായി എല്ലാ നല്ലവരായ വെസ്റ്റ് ചെസ്റ്റര്‍ നിവാസികളുടെയും സഹായ സഹകരണങ്ങള്‍ പ്രസിഡന്റ്‌ ജോയ് ഇട്ടനുംസെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും അഭ്യര്‍ഥിച്ചു.2013-ലെ ആദ്യ പരിപാടികളായ ഈസ്റ്റര്‍ വിഷു ഫാമിലി നൈറ്റ് ഗ്രീന്‍ ബര്‍ഗിലുള്ള റോയല്‍ പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് ഏപ്രില്‍ 5 വെള്ളിയാഴ്ച നടത്തുന്നതായിരിക്കും. അതോടൊപ്പം ഡബ്ല്യൂ.എം.എയുടെ വെബ്സൈറ്റ് ഉദ്ഘാടനവും ക്രമീകരിച്ചിരിക്കുന്നു. മലയാളി അസോസ്സിയെഷന്റെ നിലവില്‍ ഉള്ളതും മുന്‍ വര്‍ഷ കാലങ്ങളിലും നടന്ന പരിപാടികളുടെ ഒരു സുവനീര്‍ ആയി വെബ്സൈറ്റ് മാറട്ടെ എന്ന് ബോര്‍ഡ്‌ ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ കെ.ജെ. ഗ്രിഗറി ആശംസിച്ചു.