Breaking News

Trending right now:
Description
 
Mar 05, 2013

ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ്ബിന്‍റെ(എന്‍വൈഎംബിസി) 2013 ലേക്കുള്ള വള്ളം കളി മത്സര നടത്തിപ്പിനേക്കുറിച്ചുള്ള ആലോചനായോഗം കൂടി

Mathew Moolecheril
image


ക്വീന്‍സ്, ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ബോട്ട് ക്ലബിന്റെ (എന്‍വൈഎംബിസി) ഈ വര്‍ഷത്തെ വള്ളംകളി മത്സരനടത്തിപ്പിനേക്കുറിച്ചുള്ള ആലോചനായോഗം ക്വീന്‍സിലുള്ള ഫൈവ് സ്റ്റാര്‍ ഇന്ത്യന്‍ റെസ്റൊറന്റില്‍ വെച്ച് ഫെബ്രുവരി 24 ഞായറാഴ്ച കൂടി ഭാവി കാര്യപരിപാടികള്‍ ചര്‍ച്ച ചെയ്തു. ബോട്ട് ക്ലബ്ബ് പ്രസിഡന്റ്‌ വിശ്വനാഥന്‍ കുഞ്ഞുപിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എല്ലാ കമ്മറ്റി മെമ്പര്‍മാരും കൂടാതെ വള്ളം കളിയുടെ ആരാധകരും അഭ്യുദയ കാംക്ഷികളുമായ നിരവധി കലാകായിക പ്രേമികളും സന്നിഹിതരായിരുന്നു. 2013 വര്‍ഷത്തെ ടീം മാനേജര്‍ ആയി തോമസ്‌ ശാമുവേലിനെയും ടീം ക്യാപ്റ്റനായി രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെയും തിരഞ്ഞെടുത്തു. തത് അവസരത്തില്‍ ചെറിയാന്‍ ചക്കാലപ്പടവില്‍ 2012 വര്‍ഷത്തെ കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

കാനഡായില്‍ വെച്ചു നടത്തിയ നെഹ്‌റു ട്രോഫി വള്ളം കളി മത്സരങ്ങളില്‍ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലും തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തിയതും, കൂടാതെ ക്വീന്‍സ്, ന്യൂജേഴ്സി, ഫ്ലോറിഡാ മുതലായ സ്ഥലങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നേടിയ വന്‍ വിജയങ്ങളും തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചെന്നും അത് ഈ വര്‍ഷത്തെ മത്സരങ്ങളില്‍ അതിശക്തമായി പ്രതിഫലിക്കുമെന്നും, പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം തന്നെ നേടുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നതായി സെക്രട്ടറി ജോണ്‍ താമരവേലില്‍ പറഞ്ഞു.