Breaking News

Trending right now:
Description
 
Sep 30, 2012

സ്വാന്‍സിയില്‍ മജീഷ്യന്‍ സാമ്രാജ്‌ വിസ്‌മയച്ചെപ്പ്‌ തുറക്കാനൊരുങ്ങുന്നു

image സ്വാന്‍സി: ലോകപ്രശസ്‌ത മജീഷ്യന്‍ സാമ്രാജ്‌ മായാജാലങ്ങളുടെ വിസ്‌മയച്ചെപ്പ്‌ സ്വാന്‍സിലെ മലയാളികള്‍ക്കു മുമ്പില്‍ തുറക്കാനൊരുങ്ങുന്നു. ഒക്ടോബര്‍ 30നു വൈകിട്ട്‌ ആറുമുതല്‍ സ്വാന്‍സിയിലെ ബ്രാന്‍ഗ്വിന്‍ ഹാള്‍ ഓഡിറ്റോറിയത്തിലാണ്‌ മായാജാലപ്രകടനം നടത്തുന്നത്‌. മൂന്നുമണിക്കൂര്‍ നീളുന്ന മാജിക്‌ ഷോയുടെ ടിക്കറ്റ്‌ ബുക്കിങ്‌ ആരംഭിച്ചു. കുടുംബസദസുകള്‍ക്ക്‌ അത്ഭുതവും വിസ്‌മയവും പകരുന്ന വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികളുമായാണ്‌ സാമ്രാജും അദ്ദേഹത്തിന്‍ വന്‍ ടീമും എത്തുന്നത്‌. അന്യഭാഷക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ മനസിലാകണമെന്ന ഉദ്ദേശ്യത്തോടെ ഇംഗ്ലീഷിലാണ്‌ ഷോ അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുണ്ട്‌. വാനിഷിംഗ്‌ ആന്‍ഡ്‌ സ്‌റ്റാച്യു ഓഫ്‌ ലിബര്‍ട്ടി, ട്രാജിക്‌ എന്‍ഡ്‌ ഓഫ്‌ ടൈറ്റാനിക്ക്‌, ത്രീ ഗോസ്‌റ്റ്‌ ഫ്രം ജപ്പാന്‍, ഡിവൈന്‍ പവര്‍ ഓഫ്‌ കടമറ്റത്ത്‌ കത്തനാര്‍, ദി ഗ്രേറ്റ്‌ ഹൌഡിനി എസ്‌കേപ്പ്‌, മൈന്‍ഡി റീഡിങ്‌, ടൈം ആന്‍ഡ്‌ സ്‌പേസ്‌ ഇല്ലൂഷന്‍, ദി ഹോംങ്‌ കോംഗ്‌ മിസ്‌റ്ററി, ദി അറേബ്യന്‍ ഡ്രം മിസ്‌റ്ററി, ദി വാനിഷിങ്‌ ബ്യൂട്ടി, മദര്‍ തെരേസയുടെ പുനരുദ്ധാരണം തുടങ്ങി വിസ്‌മയ ലോകത്തിലേക്ക്‌ കാണികളെ കൊണ്ടുപോകും. ആയിരത്തോളം പേര്‍ക്ക്‌ ഇരിക്കുന്നതിനു സൗകര്യമുള്ള ഹാളാണ്‌ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്‌. ടിക്കറ്റ്‌ നിരക്കുകള്‍- വിഐപി 20 പൗണ്ട്‌, ഓര്‍ഡിനറി 15 പൗണ്ട്‌, കുട്ടികള്‍ക്ക്‌ 10 പൗണ്ട്‌. ടിക്കറ്റ്‌ മുന്‍കൂട്ടി ബുക്കുചെയ്യുന്നതിന്‌ അവസരമുണ്ട്‌. സ്റ്റീഫന്‍ ഉലഹന്നാന്‍ - 07864161361, ജേക്കബ്‌ കനകാലയം - 07904284058, റെജി ജോസ്‌ - 07412055621