Breaking News

Trending right now:
Description
 
Mar 05, 2013

പ്രവാസി വിദേശനാണ്യ നിക്ഷേപങ്ങള്‍ക്ക്‌ എസ്‌ബിടി പലിശ പരിഷ്‌കരിച്ചു

image സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്കു പരിഷ്‌കരിച്ച പലിശനിരക്കുകള്‍ നിലവില്‍വന്നു. അമേരിക്കന്‍ ഡോളറിലുള്ള എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്ക്‌ ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെവരെ കാലാവധിയില്‍ വാര്‍ഷിക പലിശനിരക്ക്‌ 2.75 ശതമാനം, രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെവരെ 2.40 ശതമാനം, മൂന്നു വര്‍ഷം മുതല്‍ നാലുവര്‍ഷത്തില്‍ താഴെവരെ 3.51 ശതമാനം, നാലു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തില്‍ താഴെവരെ 3.69 ശതമാനം, അഞ്ചു വര്‍ഷത്തിന്‌ 3.92 ശതമാനം എന്നിങ്ങനെയായിരിക്കും. മേല്‌പറഞ്ഞ കാലാവധികള്‍ക്കുള്ള വാര്‍ഷിക പലിശ നിരക്ക്‌ പൗണ്ട്‌ സ്റ്റെര്‍ലിംഗ്‌ നിക്ഷേപങ്ങള്‍ക്ക്‌ യഥാക്രമം 2.93 ശതമാനം, 2.63, 3.72, 3.88, 4.08. യൂറോ നിക്ഷേപങ്ങള്‍ക്ക്‌ 2.45 ശതമാനം, 2.48, 3.62, 3.78, 3.96 ശതമാനം എന്നിങ്ങനെയും ആയിരിക്കും. ആര്‍എഫ്‌സി നിക്ഷേപ വാര്‍ഷിക പലിശനിരക്ക്‌ ആറു മാസം മുതല്‍ ഒരുവര്‍ഷത്തില്‍ താഴെ വരെ ഒരു ശതമാനം, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെവരെ 2.75 ശതമാനം, രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെവരെ 2.40 ശതമാനം, മൂന്നു വര്‍ഷത്തിന്‌ 3.51 ശതമാനം എന്നീവിധമാണ്‌ പരിഷ്‌കരിച്ചത്‌.