Breaking News

Trending right now:
Description
 
Mar 04, 2013

ഏണസ്റ്റ്‌ & യങിന്റെ ഓന്ത്രപ്രണര്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ്‌ ആദി ഗോദറേജിന്‌

image

രത്തന്‍ ടാറ്റായ്‌ക്ക്‌ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌
2012 ലെ ഏണസ്റ്റ്‌ & യങ്‌ ഓന്ത്രപ്രണര്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ്‌ ഗോദറേജ്‌ ഗ്രൂപ്പ്‌ ചെയര്‍മാനായ ആദി ഗോദറേജിന്‌. 2013 ജൂണില്‍ മൊണോക്കോയില്‍ നടക്കുന്ന ഏണസ്റ്റ്‌ & യങ്‌ വേള്‍ഡ്‌ ഓന്ത്രപ്രണര്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡിന്‌ മത്സരിക്കുന്ന ഇന്ത്യന്‍ പ്രതിനിധിയാവും ആദി ഗോദറേജ്‌.

ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ ജേതാവായി രത്തന്‍ ടാറ്റായെയും തിരഞ്ഞെടുത്തിട്ടുണ്ട്‌ 2003 ലെ ഓന്ത്രപ്രണര്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ്‌ ജേതാവാണ്‌ രത്തന്‍ ടാറ്റാ. ഇതു കൂടാതെ സംരംഭകത്വ രംഗത്തെ മികവിന്‌ മറ്റ്‌ 7 അവാര്‍ഡുകള്‍ കൂടി ഏണസ്റ്റ്‌ & യങ്‌ പ്രഖ്യാപിച്ചു.

മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ അധ്യക്ഷനായ 9 അംഗ ജൂറിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ നിശ്ചയിച്ചത്‌