Breaking News

Trending right now:
Description
 
Mar 04, 2013

രണ്ടാമത് കോതമംഗലം സംഗമം (യുകെ) ജൂണ്‍ 1 ശനിയാഴ്ച ബാസില്‍ഡണില്‍

image

ലണ്ടന്‍ : യുകെയിലെ കോതമംഗലം നിവാസികളുടെ കൂട്ടായ്മയായ കോതമംഗലം സംഗമം - യുകെ (കെ.എസ്.യു.കെ ) രണ്ടാമത് സമ്മേളനം ജൂണ്‍ 1 ശനിയാഴ്ച ബാസില്‍ഡണില്‍ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഒരു ദിവസം മുഴുനീള പരിപാടികളുടെ പൂര്‍ണ രൂപം തയാറായി വരികയാണെന്ന് സംഘാടകര്‍ അറിയിച്ചു.

ബാസില്‍ഡണിലുള്ള വാറ്റ് ടെയിലര്‍ പാര്‍ക്ക് - പിറ്റ്സീ (Wat Tyler Park - Pitsea ) ആണ് സമ്മേളനവേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഏക്കറുകളോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പാര്‍ക്ക് പ്രതിവര്‍ഷം 350000 ആളുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. വിശാലമായ കാര്‍ പാര്‍ക്കിംഗ്, നഗരത്തിലെ തിരക്കില്‍ നിന്നും ഒഴിഞ്ഞ സ്ഥലം, യുകെയിലെ എവിടെനിന്നും ട്രെയിനിലോ , വാഹനത്തിലോ എത്തിപ്പെടാവുന്ന സൗകര്യം. ഇവയെല്ലാമാണ് സമ്മേളന വേദിയായി നിശ്ചയിക്കാന്‍ കാരണങ്ങള്‍.., ഏറ്റവും അടുത്ത റെയില്‍വേ സ്റ്റെഷന്‍ പിറ്റ്സീ ഏകദേശം ഒരു മൈല്‍ ദൂരം. ലണ്ടനില്‍ നിന്നും ഏകദേശം 35 മിനിട്ട് കൊണ്ട് പിറ്റ്സീ റെയില്‍വേ സ്റ്റെഷനില്‍ എത്താം.

കുട്ടികള്‍ക്ക് വേണ്ടിയുള്ള വിശാലമായ കളിസ്ഥലം, കുട്ടി ട്രെയിന്‍, പ്രകൃതി മനോഹാരമായ സ്ഥലങ്ങള്‍, കുടുംബാങ്ങള്‍ക്ക് ഒത്തുകൂടി ആഘോഷിക്കാന്‍ പറ്റിയ എല്ലാവിധ സാഹചര്യങ്ങളും പാര്‍ക്കിലുണ്ട്.

പാര്‍ക്കിലെ ഏറ്റവും വലിയ ഹാളാണ് പൊതു സമ്മേളനത്തിന് എടുത്തിരിക്കുന്നത്. യുകെയിലെ കോതമംഗലം നിവാസികളെയെല്ലാം ഒരു ദിവസം മുഴുവന്‍ ഒന്നിച്ചു കൂടുന്ന രീതിയിലുള്ള ക്രമീകരണങ്ങള്‍ ആണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. വിനോദ പരിപാടികള്‍, കായിക പരിപാടികള്‍, കലാപരിപാടികള്‍, ഭക്ഷണം ഇവ ഉള്‍പ്പെടെയുള്ള വന്‍ പരിപാടികള്‍ ഉള്‍പ്പെടുത്തിയുള്ള സംഗമം ആയിരിക്കും ഇത്തവണത്തെത്. യുകെയിലെ കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരും ഈ സംഗമത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ തന്നെ മെംബെര്‍ഷിപ്‌ എടുക്കുവാന്‍ വേണ്ടി നിങ്ങളുടെ ഏരിയാ കോ-ഓഡിനേറ്റര്‍മാരേയോ താഴെ കാണുന്ന ഈമെയിലിലൊ ബന്ധപ്പെടുക.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്‌ മാസത്തില്‍ ബര്‍മിംഗ്ഹാമില്‍ ആയിരുന്നു പ്രഥമ കോതമംഗലം സംഗമം യുകെ നടന്നത്.


സംഗമ സ്ഥലം

Wat Tyler County Park
Pitsea Hall Lane
Pitsea, Basildon
SS16 4UH