Breaking News

Trending right now:
Description
 
Mar 04, 2013

തട്ടത്തില്‍ മറയത്ത്‌ ...ആരെല്ലാമായിരുന്നു? പിസിച്ചായന്‍ .....ലൈവ്‌)

image
ഇന്നലെ ഒരു നിമിഷം കൊണ്ട്‌ പാവം ഉമ്മന്‍ചാണ്ടിയെയും പാലാക്കാരുടെ കെ എം മാണി സാറിനെയും എന്തിന്‌ നമ്മുടെ ആര്യാടന്‍ സാറിനെയും സംശയിച്ചു പോയി. ഛേ,,, നമ്മുടെ പിസി ഇല്ലായിരുന്നുവെങ്കില്‍ ആ വന്ദ്യ വയോധികരെക്കുറിച്ച്‌ എന്തെല്ലാം ഇച്ചിച്ചി കൊച്ചുകള്ളന്‍ ഗണേശന്‍ സാര്‍ നടത്തിയ "തട്ടത്തില്‍ മറയത്ത്‌ " നാടകത്തിന്റെ ക്ലൈമാക്‌സില്‍ ഭര്‍ത്താവ്‌ ഗള്‍ഫില്‍ നിന്നെത്തിയെന്നും   `വിടമാട്ടേന്‍ നിന്നെ വിടമാട്ടേന്‍`  എന്നലറി കൊണ്ട്‌ മന്ത്രിയുടെ തൊണ്ടയ്‌ക്ക്‌ കുത്തിപിടിച്ചെന്നുമുള്ള രഹസ്യ വാര്‍ത്ത പിസിച്ചായന്റെ ചെവിയില്‍ ഗണേശിന്റെ ഭാര്യ യാമിനി മോളും പാവം ഗണേശന്റെ തന്തയും കൂടി വന്ന്‌ കഴിഞ്ഞ 22-ന്‌ പറഞ്ഞുവത്രേ. 

എന്തുചെയ്യും മകന്‍ ഇങ്ങനെ തലതിരിഞ്ഞ്‌ പോയാല്‍. പാവം പിസിയുടെ പിതൃഹൃദയം നീറി. ഗണേശിന്റെ സ്ഥാനത്ത്‌ സ്വന്തം മകന്‍ ഷോണ്‍ ചെക്കന്‍ എങ്ങാനും ആയിരിക്കണം. അരിഞ്ഞ്‌ പട്ടിയ്‌ക്ക്‌ ഇട്ടുകൊടുത്തേനെ,. ... ഇച്ചിച്ചി കാര്യങ്ങള്‍ പണ്ടേ പിസിയ്‌ക്ക്‌ പിടുത്തമില്ല.അപ്പോള്‍ പിന്നെ .. ബാലകൃഷ്‌ണപിള്ള പുറമേയുള്ള ശൗര്യമേയുള്ളു. 

അടി കൊണ്ട്‌ വീര്‍ത്ത മുഖം കണ്ടപ്പോള്‍ അച്ഛനും മകനും കെട്ടിപിടിച്ച്‌ കരഞ്ഞുവത്രേ.ചെക്കനെ നന്നാക്കാമെന്നും അപ്പനും കെട്ട്യോനെ നല്ലവനാക്കി തിരിച്ച്‌ തരാമെന്നും യാമിനികൊച്ചിനും പാവം പിസിച്ചായന്‍ വാക്കു കൊടുത്തു. പക്ഷേ അങ്ങനെ മര്യാദ വര്‍ത്തമാനം പറഞ്ഞാല്‍ വകവയ്‌പ്പുള്ള ചെക്കനല്ല. പണ്ട്‌ നെല്ലിയാമ്പതി വനത്തില്‍ സംഭവിച്ചത്‌ എന്താണെന്ന്‌ കൊച്ചനോട്‌ പറഞ്ഞതാ. കേട്ടോ ഇല്ല. 

കൊച്ചന്‍ കാട്‌ നന്നാക്കിയിട്ടേയുള്ളുവെന്ന്‌ വാശി. എടാ ചെക്കാ പിസിച്ചായനോട്‌ കളി വേണ്ടയെന്ന്‌ പറഞ്ഞു. ചെക്കന്റെ ഇത്തിരി നീല കഥയൊക്കെ അറിയാമെന്നുള്ളതുകൊണ്ട്‌ ഒന്നു വിരട്ടി, നാട്ട്‌ നടപ്പ്‌ രീതിയില്‍. കഴിഞ്ഞ ദിവസത്തെ ഈ വിഷയത്തില്‍ പിസിച്ചാന്‌ മനസറിവില്ല. അല്ലെങ്കിലും പിസിച്ചായന്‍ സത്യമേ പറയൂ,അത്‌ നാട്ടുകാര്‍ വിശ്വസിച്ചാലും ഇല്ലേലും ദൈവത്തിന്‌ അറിയാം. 

അതുകൊണ്ടാണ്‌ ചെക്കന്‌ പണികിട്ടിയത്‌. ആറു മാസം തികയുമുമ്പേ ചെക്കനെ അവിഹിതത്തിനാണ്‌ പിടിച്ചത്‌. ദണ്ണം കൊണ്ട്‌ പറയുന്നതാ. അല്ലെങ്കിലും പിസിച്ചായന്‍ ആര്‍ക്കും ദ്രോഹം ചെയ്യില്ല. പിന്നെ ഒള്ളത്‌ പറയും. അതേയുള്ളു കുഴപ്പം.

പിസിച്ചായന്‍ എന്തും സഹിക്കും. അവിഹിതമൊഴിച്ച്‌ അത്തരക്കാരെ എന്തു വിലകൊടുത്തും നേരിടും. പണ്ട്‌ നമ്മുടെ ജോസഫ്‌ സാറിന്‌ ഇത്തിരി കൈപൊക്കാന്‍ പറ്റാത്ത ഒരു ദീനക്കേട്‌ ഉണ്ടായിരുന്നു. എസ്‌എംഎസ്‌ വൈദ്യം പ്രയോഗിച്ചതോടെ പുള്ളിക്കാരന്റെ അസുഖം ശമിച്ചു.

 എവിടെ ചെക്കന്‌ എന്തു ചികിത്സ കൊടുക്കും. അറിയാനാണ്‌ മംഗളം പത്രത്തില്‍ വിളിച്ച്‌ സൂക്കേട്ടിന്റെ കാര്യം പറഞ്ഞത്‌. ആര്‍ക്കാണ്‌ രോഗമെന്ന്‌ പറഞ്ഞില്ല ആവിശ്യമില്ലാതെ പത്രക്കാര്‌ ദൈവത്തിന്‌ നിരക്കാഴിക പറയരുത്‌..

ഏതോ നാരായണന്‍ അത്‌ എക്‌സ്‌ക്ലൂസിവ്‌ ന്യൂസായി കൊടുത്തത്‌. പേരു പറഞ്ഞ്‌ കൊടുത്തില്ല. പേരില്ലാത്തതിന്റെ പേരില്‍ പലരും ഞായാറാഴ്‌ച കുര്‍ബാന മുടക്കി മൂന്ന്‌ നാല്‌ മണിക്കൂര്‍ ആലോചിച്ചു. ഷിബു, മുനീര്‍, പാവം ഐസ്‌ക്രീം കുഞ്ഞാലിക്ക, തുടങ്ങിയ യുവ കോമളന്‍മാരുടെ മുഖത്തേയ്‌ക്ക്‌ പലരും ചാഞ്ഞും ചെരിഞ്ഞും നോക്കി. ഈരാറ്റുപേട്ടയില്‍ വന്ന പിസിയുടെ തൊണ്ടയ്‌ക്ക്‌ കൈക്കുത്തി പിടിച്ച പാടുണ്ടോയെന്നറിയാന്‍ ചില ചുകപ്പന്‍ ചെക്കന്‍മാര്‍ അടുത്തുകൂടിയത്രേ. പിന്നെ യാമിനികൊച്ച്‌ നാട്ടുകാരുടെ മുഖത്ത്‌ എങ്ങനെ നോക്കുമെന്ന്‌ പിസിച്ചായന്‍ ഒര്‍ത്തില്ല. യാമിനികൊച്ചും അപ്പനും പറഞ്ഞതെല്ലാം മണിമണിയായി പത്രക്കാരോട്‌ പറഞ്ഞു. ഇപ്പോള്‍ പലരും നീലയുടെ ക്ലൈമാക്‌സ്‌ അറിയാന്‍ പിസിച്ചായനെ വിളിയോടെ വിളി. പിസിച്ചായന്‍ അത്തരം ആളല്ല. ആരും തെറ്റുധരിക്കാതിരിക്കാന്‍ സംഭവിച്ചത്‌ പറഞ്ഞു, അത്രമാത്രം. അല്ലാതെ ആരോടും വിരോധം ഒന്നുമില്ല,

പിസിച്ചായന്‌ കുട്ടികളുടെ മനസാ. കള്ളവും ചതിവുമില്ല. ഉള്ളത്‌ ഉള്ളതു പോലെ പറയും അമ്മ അടികൊള്ളുകയോ അച്ഛന്‍ പട്ടിയിറച്ചി തിന്നുകയോ എന്തായാലും കുഴപ്പമില്ല. പാവം മുഖ്യമന്ത്രി പട്ടിയിറച്ചി തിന്നണോ അതോ ഇടി കൊള്ളണമെന്നോറിയാതെ കുത്തിയിരിക്കുകയാണ്‌. എന്തായാലും മാണിസാര്‍  പിസിച്ചായനെ തള്ളികളയാത്തതും ഇടതുപക്ഷം മൗനം ഭജിക്കുന്നതും തമ്മില്‍ ആടും ആടലോടകവും തമ്മിലുള്ള ബന്ധമേയുള്ളുവെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്‌. ഉമ്മന്‍ സാര്‍ ലോകത്തിന്‌ കാണാന്‍ പാകത്തിന്‌ മുഖ്യമന്ത്രി ഓഫീസ്‌ ലൈവ്‌ ആക്കിയതുമാതിരി വനം മന്ത്രിയുടെ മുറി ലൈവാക്കി തരണമെന്നാണ്‌ പാവം വിദേശ മലയാളികളുടെ ആഗ്രഹം. എല്ലാവര്‍ക്കും വേണ്ടേ എന്റര്‍ടൈമെന്റ്‌.?

എനിക്ക്‌ സിനിമയില്‍ അഭിനയിച്ചാല്‍ മതി .ഒരു എന്റര്‍ടൈമെന്റും ഇല്ലാത്ത ഈ ജോലി ഞാന്‍ മടുത്തു. ഞാന്‍ രാജി വെച്ചോളാമെന്ന്‌ ഗണേശന്റെ വിലാപം. എന്തായാലും കാത്തിരിക്കു ...വ്യാഴാഴ്‌ച വരെ മുഖ്യമന്ത്രി എല്ലാ മന്ത്രിമാരുടെയും ഓഫീസ്‌ സുതാര്യ കേരളമാക്കി കളയുമോയെന്ന്‌ നോക്കാം.

എന്തായാലും കലാകാരനായതുകൊണ്ടാകും ഗണേശനോട്‌ നാട്ടുകാര്‍ക്കൊരു സോഫ്‌റ്റ്‌ കോര്‍ണര്‍ ഉണ്ട്‌.  ഭാര്യയും അപ്പനും തള്ളികളഞ്ഞ പാവം ഗണേശന്‌   ഇത്തിരി സ്‌നേഹം കിട്ടാന്‍ തട്ടത്തില്‍ മറയത്തില്‍ എന്തു ചെയ്‌തുവെന്ന്‌ നാട്ടുകാര്‍ ചോദിക്കുന്നില്ല. 21 മന്ത്രിമാരുടെ മാനം കാത്ത പിസിയോട്‌ ചിലര്‍ക്ക്‌ മുറുമുറുപ്പാണത്രേ.

എന്തായാലും ഇത്രയും പറഞ്ഞില്ലേ...ആനയെയും പുലിയെയും സ്‌നേഹിക്കുന്ന മാടപ്രാവിന്റെ ഹൃദയമുള്ള ഗണേശന്‍ എന്ന ലോല ഹൃദയന്റെ മനസിളക്കിയ ആ മോഹിനിയുടെ പേരൂകൂടി പറയൂ..പിസിച്ചായ....പ്ലീസ്‌...