Breaking News

Trending right now:
Description
 
Mar 04, 2013

എച്ച്‌ഐവി ബാധിതയായ കുഞ്ഞിനെ സുഖപ്പെടുത്തിയെന്ന്‌ ശാസ്‌ത്രജ്ഞര്‍

image ജന്മനാ എച്ച്‌ഐവി ബാധിതയായ കുഞ്ഞിനെ സുഖപ്പെടുത്തിയതായി അമേരിക്കന്‍ ശാസ്‌ത്രജ്ഞര്‍. ജനനത്തിനു ശേഷം മുപ്പതു മണിക്കൂറിനുള്ളിലാണ്‌ ചികിത്സ തുടങ്ങിയത്‌. സാധാരണ പ്രതിരോധമരുന്നുകളല്ലാതെ മറ്റൊരു പ്രത്യേകമരുന്നും കുഞ്ഞിനു നല്‌കിയില്ലെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. എന്നാല്‍ ഗവേഷകര്‍ ഇതിനെ സമ്പൂര്‍ണ സൗഖ്യമായി കാണുന്നില്ല. കാരണം ശരീരത്തിലെ വൈറസ്‌ പൂര്‍ണമായും നശിച്ചിട്ടില്ല. അതിന്റെ അളവ്‌ ഏറ്റവും താഴ്‌ന്ന നിലയിലേക്കു കുറയ്‌ക്കുകയാണു ചെയ്‌തത്‌. ഈ അളവില്‍ മരുന്നുകളുടെ ആവശ്യമില്ലാതെ ശരീരത്തിനു സ്വയം വൈറസുകളെ നിയന്ത്രിക്കാനാകും. എച്ച്‌ഐവി ബാധിതയായിരുന്ന അമ്മയില്‍ നിന്നാണ്‌ കുഞ്ഞിനു രോഗബാധയുണ്ടായത്‌.