Breaking News

Trending right now:
Description
 
Mar 04, 2013

വനിതകള്‍ക്കായുള്ള ബാങ്ക്‌ ഉടന്‍: പി.ചിദംബരം

image വനിതകള്‍ക്കായുള്ള ബാങ്കുകള്‍ ഈ വര്‍ഷം നവംബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നു ധനമന്ത്രി പി.ചിദംബരം. രാജ്യത്തിന്റെ ആറു ഭാഗങ്ങളെ പ്രതിനിധീകരിച്ച്‌ ആറു ശാഖകളാണ്‌ പ്രവര്‍ത്തിച്ചുതുടങ്ങുക. ബാങ്കിംഗ്‌ മേഖലയിലെ ഏറ്റവും മികച്ച ഒരു സംഘത്തെ ഉപയോഗിച്ചായിരിക്കും പ്രാഥമിക രൂപരേഖ തയാറാക്കുന്നത്‌ ഈ മാസം അവസാനത്തോടെ ഇതുപൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ. പദ്ധതിക്കായി ബജറ്റില്‍ 1000 കോടിരൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായതിനാല്‍ ബാങ്കിന്‌ ലൈസന്‍സ്‌ ലഭിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. സമ്പദ്‌ഘടന മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റംസ്‌, എക്‌സൈസ്‌, സേവനനികുതി, ഇന്‍ഷ്വറന്‍സ്‌, ബാങ്കിംഗ്‌ മേഖലകളിലാണു പരിഷ്‌കാരം. ധനകാര്യബില്‍ പാസാക്കുന്നതിനുമുമ്പ്‌ ഇക്കാര്യം പാര്‍ലമെന്റില്‍ പ്രഖ്യാപിക്കും. ധനകാര്യബില്ലിന്മേല്‍ നടക്കുന്ന ചര്‍ച്ചയ്‌ക്കിടെ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.