Breaking News

Trending right now:
Description
 
Mar 03, 2013

പാരാഗ്ലൈഡിംങ്‌ അഡ്വഞ്ചര്‍ കാര്‍ണിവല്‍ സമാപിച്ചു

image

ഇടുക്കി ജില്ലയിലെ വാഗമണ്‍ മൊട്ടകുന്നുകളില്‍പത്തു നാള്‍ നീണ്ടു നിന്ന പാരാഗ്ലൈഡിംങ്‌ അഡ്വഞ്ചര്‍ കാര്‍ണിവല്‍ സമാപിച്ചു. ഫെബ്രുവരി 22ന്‌ ആരംഭിച്ച പാരാഗ്‌ളൈഡിങ്ങ്‌ മാര്‍ച്ച്‌ 3നാണ്‌ സമാപിച്ചത്‌. നാലുവര്‍ഷം മുമ്പാണ്‌ പാരാഗ്‌ളൈഡിംങ്ങ്‌ കാര്‍ണിവല്‍ ആരംഭിച്ചതെങ്കിലും ഇടയ്‌ക്ക്‌ വച്ച്‌ കാര്‍ണിവല്‍ മുടങ്ങി പോയിരുന്നു.

ഫ്‌ളൈ വാഗമണ്‍ ക്ലബിനോടൊപ്പം കേരള ടൂറിസം വകുപ്പും യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്നാണ്‌ കാര്‍ണിവല്‍ സംഘടിപ്പിച്ചത്‌.

ഫ്രാന്‍സ്‌, യുകെ ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എട്ടോളം പൈലറ്റുമാരാണ്‌ പാരാഗ്ലൈഡിഡിങ്ങ്‌ നടത്തിയത്‌. യുകെയില്‍ നിന്നുള്ള ഒരു വനിത പൈലറ്റും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
സന്ദര്‍ശകര്‍ക്കും പ്രമുഖ പൈലറ്റുമാര്‍ക്കൊപ്പം പാരാഗ്ലൈഡിങ്ങ്‌ നടത്താന്‍ സൗകര്യം ഒരുക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ കുട്ടികളും സ്‌ത്രീകളും ഉള്‍പ്പെടെ 85യോളം പേരാണ്‌ പാരാഗ്ലൈഡിങ്ങില്‍ പങ്കെടുത്തത്‌. 2000 രൂപയായിരുന്നു പാരാഗ്ലൈഡിങ്ങ്‌ നടത്തുന്നതിനുള്ള ഫീസ്‌.

ഏഷ്യയിലെ ഏറ്റവും ശ്രദ്ധേയമായ പാരാഗ്‌ളൈഡിങ്‌ സെന്ററാണ്‌ വാഗമണിലേതെന്ന്‌ പാരാഗ്‌ളൈഡിങ്ങില്‍ പങ്കെടുത്ത പൈലറ്റുമാര്‍ ഗ്ലോബല്‍ മലയാളത്തോട്‌ പങ്കുവച്ചത്‌. വെസ്റ്റ്‌ വിന്‍ഡ്‌ വീശുന്നതനുസരിച്ചാണ്‌ ഇവിടെ പാരാഗ്ലൈഡിങ്ങ്‌ നടത്തുന്നത്‌. 8400 അടിയോളം ഉയരത്തില്‍ ഇത്തവണത്തെ കാര്‍ണിവലില്‍ പൈലറ്റുമാര്‍ പറന്നിരുന്നു.
ഫ്‌ളൈ വാഗമണ്‍ ക്ലബ്‌ പാരാഗ്ലൈഡിംങ്ങില്‍ പരിശീലനം നല്‌കുന്നുണ്ട്‌. പന്ത്രണ്ടോളം പേര്‍ ഇവിടെ നിന്ന്‌ പരിശീലനം നേടിയത്‌. വാഗമണ്‍ മൊട്ടക്കുന്നുകളില്‍ അഡ്വഞ്ചര്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‌കിയിട്ടുണ്ട്‌. അതിന്റെ പരിപാടികള്‍ പുരോഗമിക്കുന്നു.