Breaking News

Trending right now:
Description
 
Mar 02, 2013

തിരുവനന്തപുരം- ദുബായ്‌ റൂട്ടില്‍ ഇന്‍ഡിഗോ സര്‍വീസ്‌ തുടങ്ങി

image തിരുവനന്തപുരം- ദുബായ്‌ റൂട്ടില്‍ ഇന്‍ഡിഗോ പ്രതിദിന വിമാന സര്‍വീസ്‌ തുടങ്ങി. ആദ്യ സര്‍വീസിന്റെ ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്‌ഘാടനം ചെയ്‌തു. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ദുബായിലേക്കും തിരിച്ചും 11,699 രൂപയാണ്‌ ടിക്കറ്റ്‌ ചാര്‍ജ്‌. തിരുവനന്തപുരത്തുനിന്നു വൈകുന്നേരം 6.20നു പുറപ്പെടുന്ന വിമാനം രാത്രി 9.15നു ദുബായില്‍ എത്തും. തിരിച്ചുള്ള സര്‍വീസ്‌ രാവിലെ 11.25നാണ്‌. പ്രവാസി മലയാളികളടക്കമുള്ളവര്‍ക്ക്‌ പ്രയോജനപ്പെടുന്ന വിധത്തില്‍ ഇന്‍ഡിഗോ ഉടന്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന്‌ ഇന്‍ഡിഗോ പ്രസിഡന്റ്‌ ആധിത്യ ഘോഷ്‌ പറഞ്ഞു.