Breaking News

Trending right now:
Description
 
Sep 29, 2012

ഹൃദ്രോഗത്തിനു കാരണം അമിത രക്തസമ്മര്‍ദ്ദം

image ഇന്ന്‌ ഹൃദയാരോഗ്യദിനം. കേരളത്തില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. അതേസമയം 80 ശതമാനം ഹൃദ്രോഗികള്‍ക്കും ശാസ്‌ത്രീയമായ ഹൃദ്രോഗ ചികിത്സ കിട്ടുന്നില്ലെന്നാണ്‌ പഠന റിപ്പോര്‍ട്ട്‌. ഹൃദ്രോഗം കണ്ടെത്താന്‍ വൈകുന്നതും ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ കൃത്യസമയത്ത്‌ ആവശ്യമായ ചികിത്സ ലഭിക്കാത്തതും ഉള്‍പ്പെടെയാണിത്‌. കേരളത്തിലെ 185 ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളില്‍നിന്നായി 25748 ഹൃദ്രോഗികളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്‌ ലോകത്തറിയപ്പെടുന്ന ഹൃദയാരോഗ്യ ജേര്‍ണലായ യൂറോപ്യന്‍ ഹാര്‍ട്ട്‌ ജേര്‍ണലിന്റെ സെപ്‌റ്റംബര്‍ ലക്കത്തിലാണ്‌ പ്രസിദ്ധീകരിച്ചത്‌. കേരളത്തിലെ ഹൃദ്രോഗികളില്‍ 49 ശതമാനം പേര്‍ക്കും ഹൃദ്രോഗകാരണം അമിത രക്തസമ്മര്‍ദമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. 2025 ആകുമ്പോഴേക്കും ഇന്ത്യയില്‍ 214 ദശലക്ഷം പേര്‍ക്ക്‌ ഹൃദയപരാജയം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഹൃദ്രോഗത്തിന്‌ പ്രമേഹവും പുകവലിയും മറ്റൊരു കാരണമാണ്‌. കേരളത്തിലെ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക്‌ 10.3 ശതമാനംവരെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃദ്രോഗം സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ അനുപാതത്തിലാണ്‌ കാണുന്നത്‌. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യയുടെ സഹകരണത്തോടെ തൃശര്‍ വെസ്‌റ്റ്‌ ഫോര്‍ട്ട്‌ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധനായ ഡോ.പി.പി.മോഹനന്റെ നേതൃത്വത്തിലാണ്‌ ഒരുവര്‍ഷം നീണ്ടുനിന്ന പഠനം നടത്തിയത്‌.