Breaking News

Trending right now:
Description
 
Feb 27, 2013

എസ്‌ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ കാല്‍ശതമാനം വര്‍ധിപ്പിച്ചു

image


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ കാല്‍ശതമാനം വര്‍ധിപ്പിച്ചു. നില്‍വിലുള്ള ഒന്‍പത്‌ തരത്തിലുളള സ്ഥിരനിക്ഷേപങ്ങളില്‍ നാല്‌ തരത്തിലുള്ളവയ്‌ക്കാണ്‌ നിരക്കു വര്‍ധന ബാധകമാകുക.
 
ഒരു വര്‍ഷം മുതല്‍ പത്ത്‌ വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ 8.50 ശതമാനത്തില്‍ നിന്നും 8.75 ശതമാനമാകും. ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകളില്‍ മാറ്റം ഇല്ല. ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതായിരിക്കും.