Breaking News

Trending right now:
Description
 
Feb 27, 2013

അഗത്തിയിലേക്ക്‌ എയര്‍ഇന്ത്യയുടെ വിമാനസര്‍വീസ്‌ മാര്‍ച്ച്‌ ആദ്യംമുതല്‍

image ലക്ഷദ്വീപിലെ അഗത്തിയിലേക്ക്‌ മാര്‍ച്ച്‌ ഒന്നു മുതല്‍ കൊച്ചിയില്‍നിന്ന്‌ എയര്‍ ഇന്ത്യ വിമാന സര്‍വീസ്‌ തുടങ്ങും. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ഫ്‌ളൈറ്റ്‌. രാവിലെ 10.20 ന്‌ കൊച്ചിയില്‍നിന്നു പുറപ്പെടുന്ന വിമാനം 11.40 ന്‌ അഗത്തിയിലെത്തും. ഉച്ചയ്‌ക്ക്‌ 12 ന്‌ അഗത്തിയില്‍നിന്നും തിരിച്ചുപോരുന്ന വിമാനം 1.20 ന്‌ കൊച്ചിയില്‍ വരും. 47 സീറ്റുള്ള എടിആര്‍ വിമാനമാണ്‌ സര്‍വീസിന്‌ ഉപയോഗിക്കുന്നത്‌. ഏറെ വിനോദസഞ്ചാര പ്രാധാന്യമുള്ള ലക്ഷദ്വീപ്‌ സമൂഹത്തിലേക്ക്‌ നിലവില്‍ ഒരിടത്തുനിന്നും വിമാന സര്‍വീസില്ല. 1967 ല്‍ ആരംഭിച്ച ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ ഫ്‌ളൈറ്റ്‌ ഇടക്കാലത്ത്‌ നിര്‍ത്തലാക്കിയിരുന്നു.