Breaking News

Trending right now:
Description
 
Feb 27, 2013

ഡല്‍ഹി സുരക്ഷിതമല്ലെന്ന്‌ സര്‍വേ; മുംബൈ സുരക്ഷിതം

image സ്‌ത്രീകള്‍ ഒറ്റക്ക്‌ സഞ്ചരിക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമല്ലാത്ത മെട്രോനഗരം ഡല്‍ഹിയാണെന്ന്‌ സര്‍വേ. അതേസമയം അധോലോകങ്ങള്‍ അരങ്ങുവാഴുന്ന മുംബൈ നഗരം സുരക്ഷിതമാണെന്നും ട്രാവല്‍ പോര്‍ട്ടലായ `ട്രിപ്പ്‌ അഡൈ്വസര്‍' നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു. 34 ശതമാനം പേരുടെ പിന്തുണയോടെ മുംബൈയെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി തെരഞ്ഞെടുത്തു. രണ്ടാം സ്ഥാനത്തുള്ള ബാംഗളൂര്‍ നഗരത്തിനു 12 ശതമാനം സ്‌ത്രീകളുടെ പിന്തുണയാണ്‌ ഉള്ളത്‌. അടുത്തിടെ ഡല്‍ഹിയില്‍ സ്‌ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളാണ്‌ തലസ്ഥാനത്തിനു രാജ്യത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമെന്ന കുപ്രസിദ്ധി ചാര്‍ത്തി കൊടുത്തത്‌. സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം സ്‌ത്രീകളും ഡല്‍ഹി സുരക്ഷിതമല്ലാത്ത നഗരമെന്ന്‌ വിലയിരുത്തി. ഇന്ത്യയില്‍ ഒറ്റയ്‌ക്ക്‌ സഞ്ചരിക്കുന്നതില്‍ 24 ശതമാനം സ്‌ത്രീകളും ആശങ്കാകുലരാണ്‌. അതേസമയം വിദേശത്തേക്ക്‌ ഒറ്റക്ക്‌ പോകുന്നതില്‍ ആറ്‌ ശതമാനത്തിനു മാത്രമേ ആശങ്കയൊള്ളു. സ്വന്തം സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി ടേസര്‍, പെപ്പര്‍ സ്‌പ്രേ തുടങ്ങിയ പ്രതിരോധ സാധനങ്ങള്‍ പരിചയമില്ലാത്ത അല്ലങ്കില്‍ പുതിയ സ്ഥലത്തേക്ക്‌ പോകുമ്പോള്‍ കൈവശം കരുതുമെന്നും 34 ശതമാനം സ്‌ത്രീകള്‍ സര്‍വേയില്‍ വെളിപ്പെടുത്തി.