Breaking News

Trending right now:
Description
 
Feb 25, 2013

സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ വധശിക്ഷ പരിഹാരമാകില്ലെന്ന്‌ ഇളാഗാന്ധി

image സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ വധശിക്ഷ പരിഹാരമാകില്ലെന്ന്‌ മഹാത്മാഗാന്ധിയുടെ ചെറുമകള്‍ ഇളാ ഗാന്ധി. ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനത്തിനെത്തിയ അവര്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വേര്‍തിരിച്ചു കാണുന്ന രീതിയാണ്‌ ആദ്യം മാറേണ്ടതെന്നും അവര്‍ പറഞ്ഞു. സമൂഹവും ഈ രീതിയില്‍ മാറിച്ചിന്തിക്കേണ്ടതുണ്ട്‌. കുടുംബത്തില്‍ നിന്നു തന്നെ ഈ വ്യത്യാസം പരിഹരിക്കണം. നിലവില്‍ ഒരു വീട്ടില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ടെങ്കില്‍ അമ്മ രണ്ടു പേര്‍ക്കും രണ്ടുനിറമുള്ള സാധനങ്ങളാകും വാങ്ങുക. ഈ വേര്‍തിരിവാണ്‌ അവസാനിപ്പിക്കേണ്ടതെന്നും ഇളാ ഗാന്ധി പറഞ്ഞു. ഈ വേര്‍തിരിവ്‌ ഏറെ അതിശയിപ്പിക്കുന്ന തരത്തിലേക്ക്‌ എത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയിലെ മുന്‍ എംപി കൂടിയാണ്‌ ഇളാ ഗാന്ധി.