Breaking News

Trending right now:
Description
 
Feb 25, 2013

ബ്ലാക്ക്‌ബെറി ഇസഡ്‌ -10 ഇന്ത്യന്‍ വിപണിയില്‍

image

ന്യൂഡല്‍ഹി: ബ്ലാക്ക്‌ബെറി ഇസഡ്‌ -10 ഇന്ത്യന്‍ വിപണിയിലെത്തി. 43,490 രൂപയാണ്‌ വില. ബ്ലാക്ക്‌ബെറിയുടെ മുന്‍ മോഡലുകളില്‍ നിന്ന്‌ വ്യത്യസ്‌തമായി വിവിധ ആപ്ലിക്കേഷനുകളുടെ ശേഖരം ഇഡഡ്‌ -10 നുണ്ട്‌.

 

രണ്ട്‌ ജിബി റാം ഉപയോഗിച്ചിട്ടുള്ള ഫോണില്‍ 16 ജിബിയാണ്‌ മെമ്മറിക്ഷമത. 64 ജിബി വരെ ഇത്‌ വിപുലപ്പെടുത്താം. ഫോണിന്‌ പിന്നില്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ എട്ടു മെഗാപിക്‌സല്‍ കാമറ, മുന്‍ഭാഗത്ത്‌ 2 മെഗാപിക്‌സല്‍ കാമറവൈഫൈ, മുന്‍ഭാഗത്ത്‌ 2 മെഗാപിക്‌സല്‍ കാമറ വൈഫൈ വീഡിയോചാറ്റിംഗ്‌ എന്നിവ ഇതിന്റെ പ്രത്യേകതയാണ്‌. 

4.2 ഇഞ്ച്‌ വലുപ്പമുള്ള സ്‌ക്രീനാണ്‌ ഇസഡ്‌-10 ന്റെ മറ്റൊരു പ്രത്യേകത. വെള്ളയും കറുപ്പും നിറങ്ങളാണ്‌ നിലവിലുള്ളത്‌.