Breaking News

Trending right now:
Description
 
Feb 25, 2013

ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

image


ബ്രിസ്‌ബന്‍: ന്യൂസ്റ്റാര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ബ്രിസ്‌ബന്‍ സംഘടിപ്പിക്കുന്ന ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റ്‌ മാര്‍ച്ച്‌ 2 ശനിയാഴ്‌ച രാവിലെ ഒന്‍പതിന്‌ അനര്‍ലി ഔര്‍ ലേഡീസ്‌ കോളജ്‌ ഗ്രൗണ്ടില്‍ ആരംഭിക്കും. ഓസ്‌ട്രേലിയയില്‍ ആദ്യമായാണ്‌ ഒരു മലയാളിയുടെ സ്‌മരണാര്‍ഥം ഒരു ടൂര്‍ണമെന്റ്‌ നടത്തപ്പെടുന്നത്‌.

വോളിബോള്‍ മത്സരങ്ങളില്‍ കാണികളെ അമ്പരപ്പിച്ചിരുന്ന വോളിബോള്‍ പ്ലയര്‍ ജിമ്മി ജോര്‍ജിന്റെ ഓര്‍മയ്‌ക്കായി നടത്തപ്പെടുന്ന ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള എട്ടു ടീമുകള്‍ പങ്കെടുക്കുന്നു. 

ഒന്നാം സമ്മാനം 1001 ഡോളറും ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിയും. സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌ ഡബിള്‍ ഹോഴ്‌സാണ്‌. രണ്ടാം സമ്മാനം 501 ഡോളറും ട്രോഫിയും. യുകെ പ്രവാസി മലയാളിയുടെ സംരംഭമായ കായല്‍ റസ്റ്റോറന്റ്‌ ഗ്രൂപ്പാണ്‌ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌. 

ടൂര്‍ണമെന്റിനോടനുബന്ധിച്ച്‌ കുട്ടികള്‍ക്ക്‌ ഫ്രീ ഫേയ്‌സ്‌ പേയ്‌ന്റിംഗ്‌, മിതമായ നിരക്കില്‍ രുചികരമായ നാടന്‍ ഭക്ഷണവുമായി കലവറയും വിവിധ കമ്പനികളുടെ ഉത്‌പന്നങ്ങളുടെ സൗജന്യ വിതരണവുമായി വി ഫോറും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഉല്ലാസത്തിനുവേണ്ട സൗകര്യങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. 

ന്യൂ സ്റ്റോര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ബ്രിസ്‌ബന്റെ തീം സോംഗിന്റെ ലോഞ്ചിംഗ്‌ ഈ അവസരത്തില്‍ നടക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷാജന്‍ വര്‍ഗീസ്‌: 0415408668, ടോം ജോസഫ്‌: 0422202684