Breaking News

Trending right now:
Description
 
Feb 25, 2013

വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഒവി വിജയന്‍ സ്‌മൃതി മണ്ഡപത്തിനെതിരെ മുനിസിപ്പാലിറ്റി,

എക്‌സ്‌ക്ലൂസിവ്‌ ന്യൂസ്‌
image മലപ്പുറം: ഖസാക്കിന്റെ ഇതിഹാസകാരന്‌ ജന്മനാടിന്റെ അപമാനം. കോട്ടയ്‌ക്കല്‍ രാജാ ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഒ വി വിജയന്‌ വിദ്യാര്‍ത്ഥികളും പിടിഎ യും ചേര്‍ന്ന്‌ നിര്‍മ്മിച്ച സ്‌മൃതിവനത്തിന്റെ ഉദ്‌ഘാടനം ലീഗ്‌ നേതൃത്വം നല്‌കുന്ന കോട്ടയ്‌ക്കല്‍ നഗരസഭാ അധികൃതര്‍ തടഞ്ഞു. സ്‌കൂള്‍ നിര്‍മ്മിച്ച ഒ വി വിജയന്റെ പ്രതിമ സ്ഥാപിക്കുന്നതിന്‌ മുനിസിപ്പാലിറ്റിയുടെ അംഗീകാരം വാങ്ങിയില്ല എന്നുകാണിച്ചാണ്‌ ഉദ്‌ഘാടനം അനിശ്ചിതക്കാലത്തേയ്‌ക്ക്‌ മാറ്റി വയ്‌ക്കേണ്ടി വന്നത്‌. വായനക്കാരുടെ പ്രീയപ്പെട്ട ഖസാക്കിലെ സാങ്കല്‌പിക സ്ഥലമായ 'കൂമന്‍കാവ്‌' എന്ന പേര്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഈ സ്‌മൃതിവനത്തിന്‌ നല്‌കിയതാണ്‌ ലീഗുകാരെ ചൊടിപ്പിച്ചത്‌. നോവലിന്റെ കഥാപാത്രങ്ങളായി വരുന്ന കൂമനും സര്‍പ്പവും പുറ്റുകളും പാര്‍ക്കില്‍ കൊത്തിവച്ചിട്ടുണ്ട്‌. ഇവ കാവിന്റെ ഭാഗമാണെന്നുമാണ്‌ കൂമന്‍കാവിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്‌. നിര്‍മാണത്തിന്‌ അനുമതി വാങ്ങിയില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ്‌ ഇപ്പോള്‍ സ്‌മൃതിവനത്തിനെതിരെ നഗര സഭയുടെ നടപടി.
എന്നാല്‍ കഥാനായകനായ രവി എത്തിച്ചേരുന്ന മരണമില്ലാത്ത സാങ്കല്‌പിക സ്ഥലമാണ്‌ കൂമന്‍ക്കാവ്‌.
 
കൂമന്‍കാവെന്ന്‌ പേരിട്ടതിനു ശേഷം പ്രതിമ വച്ചാല്‍ വിഗ്രഹാരാധനയായി പോകുമെന്നും അതിനാല്‍ ഇാ പേരു പാടില്ലെന്നുമാണ്‌ സഗരസഭയുടെ ശാഠ്യം.
 
ഇവിടെ സ്ഥാപിച്ചത്‌ വിജയന്റെ പൂര്‍ണകായ പ്രതിമയല്ല, ഒവി വിജയനും പൂച്ചയും പുസ്‌തകവും അടങ്ങുന്ന പ്രസിദ്ധമായ ചിത്രത്തിന്റെ ശിലാവിഷ്‌ക്കാരമാണ്‌ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്‌

സംസ്ഥാനത്ത്‌ എവിടെയും ഒവി വിജയന്‌ ഉചിതമായ സ്‌മാരകങ്ങള്‍ നിര്‍മ്മിച്ചിട്ടില്ല. അപ്പോഴാണ്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൈ എടുത്ത്‌ നിര്‍മ്മിച്ച പ്രതിമയ്‌ക്കെതിരെ ഒരു കൂട്ടം സാംസ്‌കാരിക വിരുദ്ധര്‍ രംഗത്തെത്തിയത്‌. വിദ്യാരംഗം കലാസാഹിത്യവേദി പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ സ്‌മൃതി വനം നിര്‍മ്മിച്ചത്‌. സംസ്ഥാത്ത്‌ ആദ്യമായാണ്‌ ഒരു സ്‌കൂള്‍ മുന്‍കൈ എടുത്ത്‌ സാഹിത്യകാരന്‌ സ്‌മൃതി വനം നിര്‍മ്മിക്കുന്നത്‌.

"നമ്മുടെ സംസ്ഥാനത്തിന്‌ എന്തുപറ്റിയെന്ന്‌ എനിക്കറിയില്ല, നാം ഇത്രയും അധപതിച്ചു പോയോ"യെന്ന്‌ ഒവി വിജയന്റെ സഹോദരിയും എഴുത്തുകാരിയുമായ ഒ വി ഉഷ ഇതിനോട്‌ പ്രതികരിച്ചത്‌. വട്ടിയൂര്‍ക്കാവ്‌ നെടുമന്‍കാവ്‌ തുടങ്ങിയ കാവില്‍ അവസാനിക്കുന്ന ഒട്ടേറെ സ്ഥലങ്ങള്‍ കേരളത്തിലെമ്പാടും ഉണ്ട്‌. എന്നാല്‍ കൂമന്‍ക്കാവെന്ന്‌ പേരിട്ട്‌ ഒരു സാഹിത്യക്കാരന്റെ പ്രതിമ വെച്ചാല്‍ അതെങ്ങനെ മതേതരത്വത്തിന്‌ എതിരാകുമെന്ന്‌ മനസിലാകുന്നില്ലെന്നും അവര്‍ ഗ്ലോബല്‍ മലയാളത്തോട്‌ പ്രതികരിച്ചു. ഇത്‌ കേരള സാഹിത്യചരിത്രത്തിന്‌ തന്നെ നാണക്കേടാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മലയാളം ശ്രേഷ്‌ഠഭാഷ പദവി നേടിയെടുക്കാന്‍ പോകുമ്പോള്‍ തന്നെയാണ്‌ ഇത്തരം ഒരു അപമാനം ഉണ്ടായതെന്നത്‌ ഖേദകരമാണ്‌.