Breaking News

Trending right now:
Description
 
Feb 24, 2013

ജയലളിതയ്‌ക്ക്‌ പിറന്നാള്‍; പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

image 65-ാം പിറന്നാള്‍ ദിനത്തില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയ്‌ക്ക്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി ഫോണില്‍ വിളിച്ചാണ്‌ ജയലളിതയ്‌ക്ക്‌ ആശംസകള്‍ നേര്‍ന്നത്‌. തമിഴ്‌നാട്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെയാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌. തമിഴ്‌നാട്‌ ഗവര്‍ണര്‍ കെ.റോസയ്യ, ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌, സിപിഐ നേതാവ്‌ ഡി.രാജ, വിവിധ പാര്‍ട്ടി എംപിമാര്‍, തമിഴ്‌നാട്‌ നിയമസഭ അംഗങ്ങള്‍ തുടങ്ങിയവര്‍ ജയലളിതയ്‌ക്ക്‌ ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായ ജയലളിതയുടെ പിറന്നാള്‍ സംസ്ഥാനത്തുടനീളം പാര്‍ട്ടി പ്രവര്‍ത്തകരും ആഘോഷിച്ചു. പാര്‍ട്ടി ആസ്ഥാനത്ത്‌ 65 കിലോ ഭാരമുള്ള കേക്ക്‌ മുറിച്ചാണ്‌ ആഘോഷങ്ങള്‍ നടന്നത്‌. സംസ്ഥാന മന്ത്രിമാരും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.