Breaking News

Trending right now:
Description
 
Feb 24, 2013

മനുഷ്യ ജീവനു ഭീഷണിയായി വട്ടന്‍ പെരുകുന്നു, ആരോഗ്യവകുപ്പ്‌ അന്വേഷണം ആരംഭിച്ചു

image

ഇടുക്കി: പശു, ആട്‌ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ ശരീരത്ത്‌ സാധാരണ കണ്ടു വരുന്ന വട്ടന്‍ കേരളത്തിലെ പലഭാഗത്തും ആരോഗ്യ പ്രശ്‌നമായി വളര്‍ന്നു വരുന്നു. ഇടുക്കി ജില്ലയിലെ പല ഹോസ്‌പിറ്റലുകളിലും വട്ടന്റെ കടിയേറ്റ്‌ ആറും ഏഴും പേരാണ്‌ ഒരോ ദിവസം ചികിത്സ തേടി എത്തുന്നത്‌. പലരും കടിച്ചത്‌ വട്ടനാണെന്ന്‌ തിരിച്ചറിയുന്നത്‌ ഹോസ്‌പിറ്റലില്‍ എത്തുമ്പോഴും.

കഴിഞ്ഞ ദിവസം ഒരു യുവാവിന്റെ ചെവിയില്‍ വട്ടന്‍ കയറിയിട്ട്‌ സര്‍ജറിയിലൂടെയാണ്‌ പുറത്തെടുത്തത്‌. തലയിലോ ശരീരത്തോ കയറിയിട്ട്‌ തിരിച്ചറിഞ്ഞില്ലെങ്കില്‍ തൊലി വന്ന്‌ മൂടി പോകും. ഇടുക്കി ജില്ലയുടെ പല ഭാഗത്തും യുവാക്കള്‍ വട്ടനെ പേടിച്ച്‌ കളിക്കളങ്ങളും ഉപേക്ഷിച്ചിരിക്കുകയാണ്‌. 

കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്നവരും കുട്ടികളുമാണ്‌ വട്ടന്റെ പ്രധാന ഇരകള്‍. വട്ടന്‍ കയറിയെന്നറിഞ്ഞാല്‍ അപമാനമായി കരുതുന്നതുകൊണ്ട്‌ പലരും ഇത്തരം സംഭവം പുറത്ത്‌ പറയാറുമില്ല.

മൃഗങ്ങളില്‍ കണ്ടുവരുന്ന വട്ടന്‍ മനുഷ്യരുടെ ചെവി, കണ്ണ്‌, തുടങ്ങിയ അവയവങ്ങളെയാണ്‌ പ്രധാനമായി ആക്രമിക്കുന്നത്‌. വട്ടന്‍ കയറിയാല്‍ പെട്ടെന്ന്‌ തിരിച്ചറിയാന്‍ സാധിക്കില്ല. വളരെ ചെറിയ വലിച്ചമുള്ള ഇവ കുറെ ദിവസം കൊണ്ട്‌ രക്തം കുടിച്ച്‌ ചീര്‍ത്ത്‌ വലുപ്പം വയ്‌ക്കുക. ശരീരത്തില്‍ ഇവ കയറിയാല്‍ പെട്ടെന്ന്‌ ചൊറിഞ്ഞാലോ മാന്തിയാലോ വട്ടന്‍ ഇളപി പോകാത്തതുകൊണ്ട്‌ ശരീരത്ത്‌ വളര്‍ന്ന ഞൊണലോ മറ്റോ ആയിരിക്കുമെന്നേ സാധാരണ ചിന്തിക്കാറുള്ളു. പക്ഷേ ഓരോ ദിവസം കഴിയുന്നതോടെ കഠിനമായി വേദനയാകും. പിന്നീട്‌ നീരും വയ്‌ക്കും. സാധാരണഗതിയില്‍ പെട്ടെന്ന്‌ ഇവ വിട്ടുപോകില്ല. കണ്‍ പോളകളില്‍ കടിച്ചിരിക്കുന്ന വട്ടന്‍ പോലും സാധാരണരീതിയില്‍ ശ്രമിച്ചാല്‍ വിട്ടുവരില്ല. ടര്‍പ്പന്റെയില്‍ തൈലവും മറ്റു പുരട്ടിയാല്‍ വിട്ടുപോരുവാന്‍ സാധ്യതയുണ്ട്‌. കാലികള്‍ വളര്‍ത്തുന്നിടത്താണ്‌ ഇവ സാധാരണ കൂടുതലായി കണ്ടുവരുന്നത്‌.

പശുക്കളില്‍ സാധാരണയായി കണ്ടുവരുന്ന വട്ടന്‍ അപകടകാരിയല്ലായിരുന്നു. എന്നാല്‍ കാലാവസ്ഥ വൃതിയാനവും കൃഷി രീതിയില്‍ വന്ന മാറ്റവും ആകാം വട്ടന്‍ പെരുകാന്‍ കാരണം. ആരോഗ്യവകുപ്പ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.