Breaking News

Trending right now:
Description
 
Feb 24, 2013

മിഷേല്‍ ഒബാമയുടെ നൃത്തം യൂ ട്യൂബില്‍ സൂപ്പര്‍ ഹിറ്റ്‌

image വാഷിംഗ്‌ടണ്‍: യുഎസ്‌ പ്രഥമ പൗര മിഷേല്‍ ഒബാമയുടെ നൃത്തം യൂ ട്യൂബില്‍ വീണ്ടും സൂപ്പര്‍ ഹിറ്റാവുന്നു. ഒരു എന്ന ചാനല്‍ ടോക്‌ ഷോയിലാണ്‌ മിഷേല്‍ ചുവടുകള്‍ വെയ്‌ക്കുന്നത്‌. അവതാരകനായന്ന ജിമ്മി ഫാലന്‍ സ്‌ത്രീ വേഷത്തില്‍ മിഷേലിനൊപ്പം ചുവടുവെച്ചു. കുട്ടികളുടെയും യുവാക്കളുടെയും ആരോഗ്യ സംരക്ഷണത്തിനായി നടത്തുന്ന ലെറ്റ്‌ അസ്‌ മൂവ്‌ എന്ന പരിപാടിയുടെ പ്രചാരണത്തിനായിരുന്നു മിഷേല്‍ ടോക്‌ ഷോയിലെത്തിയത്‌.

വരികള്‍ക്ക്‌ അനുസൃതമായി കൈകളും ശരീരവും ചലിപ്പിച്ചുള്ള നൃത്തരൂപമായ മം ഡാന്‍സാണ്‌ ഇവര്‍ അവതരിപ്പിച്ചത്‌. ശനിയാഴ്‌ച യൂ ട്യൂബിലിട്ട ഈ വീഡിയോ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ കണ്ടു.