Breaking News

Trending right now:
Description
 
Sep 28, 2012

സാംസങ്‌ ഗ്യാലക്‌സി നോട്ട്‌ 2 ഇന്ത്യന്‍ വിപണിയില്‍

image കൊച്ചി: പ്രമുഖ സ്‌മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ ഗാലക്‌സി നോട്ട്‌ 2 സ്‌മാര്‍ട്ട്‌ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കി.

ശക്തമായ മള്‍ട്ടി ടാസ്‌കിങ്‌ കഴിവുകളാണ്‌ ഗാലക്‌സി നോട്ട്‌ 2 വിന്റെ പ്രത്യേകത. 1.6 ജിഗാഹെര്‍ട്‌സ്‌ ക്വാഡ്‌ കോര്‍ പ്രോസസറാണ്‌ ഗാലക്‌സി നോട്ട്‌ 2 വിന്റെ ഈ മികവിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. ആന്‍ഡ്രോയ്‌ഡ്‌ 4.1 ജെല്ലി ബീനാണ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം. മെമ്മറി 16 ജിബി. 64 ജിബി വരെയായി വര്‍ധിപ്പിക്കുകയും ചെയ്യാം.

8 മെഗാപിക്‌സലാണ്‌ ഗാലക്‌സി നോട്ട്‌ 2 വിന്റെ പ്രധാന ക്യാമറ. വീഡിയോ കോളുകള്‍ക്കായി 1.9 മെഗാ പിക്‌സല്‍ ഫ്രണ്ട്‌ ക്യാമറയുമുണ്ട്‌. 3100 എംഎഎച്ചിന്റെ ശക്തമായ ബാറ്ററി ദീര്‍ഘ സമയത്തേക്ക്‌ ഫോണിന്റെ പ്രവര്‍ത്തനം ഉറപ്പു നല്‍കുന്നു.

മറ്റ്‌ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുമായി കണ്ടന്റ്‌ ഷെയര്‍ ചെയ്യുവാനുള്ള ഓള്‍ഷെയര്‍ പ്ലേ, ഫോണ്‍ അനാവശ്യമായി സ്റ്റാന്‍ഡ്‌ ബൈ മോഡിലേക്ക്‌ പോകുന്നത്‌ തടയുന്ന സ്‌മാര്‍ട്ട്‌ സ്റ്റേ, എഴുതാനും വരയ്‌ക്കാനും സഹായിക്കുന്ന എസ്‌ പെന്‍ തുടങ്ങി ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്‌ സാംസങ്‌ ഗാലക്‌സി നോട്ട്‌ 2 വില്‍. മാര്‍ബിള്‍ വൈറ്റ്‌, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാണ്‌. 39,900 രൂപയാണ്‌ ഇന്ത്യന്‍ വിപണിയിലെ വില.