Breaking News

Trending right now:
Description
 
Feb 22, 2013

ഹില്ലാരി ക്ലിന്റണിന്റെ പ്രഭാഷണത്തിന്‌ പ്രതിഫലം ഒരുകോടിരൂപാ

image യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറിപദവിയില്‍നിന്നു വിരമിച്ച ഹില്ലരി ക്ലിന്റണ്‍ പ്രഭാഷണ മേഖലയില്‍ സജീവമാകുന്നു. വെറുതെ പ്രഭാഷണം നടത്തുമെന്നു കരുതിയെങ്കില്‍ തെറ്റി. ഓരോ പ്രഭാണത്തിനും രണ്ടു ലക്ഷം ഡോളര്‍ (1.08 കോടി രൂപ) ആണു പ്രതിഫലം. ഇതു സംബന്ധിച്ച കരാറില്‍ ഹില്ലരി ഒപ്പുവച്ചു. സ്റ്റേറ്റ്‌ സെക്രട്ടറിയായിരിക്കേ ലഭിച്ചിരുന്ന വാര്‍ഷിക ശമ്പളത്തെക്കാള്‍ കൂടുതലാണ്‌ ഹില്ലരി ഒരു പ്രഭാഷണത്തിനു വാങ്ങുന്ന പ്രതിഫലം. അവരുടെ വാര്‍ഷിക ശമ്പളം 1,86,000 ഡോളര്‍ ആയിരുന്നു. ന്യൂയോര്‍ക്കിലെ ഹാരി വാക്കര്‍ ഏജന്‍സിയാണ്‌ ഹില്ലരിയുമായി കരാര്‍ ഒപ്പിട്ടത്‌. ഹില്ലരിയുടെ ഭര്‍ത്താവ്‌ മുന്‍ യുഎസ്‌ പ്രസിഡന്റ്‌ ബില്‍ ക്ലിന്റണും ഈ ഏജന്‍സിക്കുവേണ്ടി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്‌. പ്രസിഡന്റ്‌ ഒബാമയുടെ ആദ്യ കാബിനറ്റില്‍ ഏറ്റവും ജനപ്രീതിയുണ്ടായിരുന്ന ഹില്ലരി മികച്ച പ്രഭാഷകയെന്ന നിലയില്‍ നേരത്തേതന്നെ പേരെടുത്തിട്ടുണ്ട്‌.