Breaking News

Trending right now:
Description
 
Feb 22, 2013

ജപ്പാന്‍ വിമാനക്കമ്പനികള്‍ക്ക്‌ ഇന്ത്യയിലേക്ക്‌ വരാന്‍ താല്‍പര്യം

image മലേഷ്യന്‍ എയര്‍ലൈന്‍സിനു പിന്നാലെ ജപ്പാന്‍ വിമാനക്കമ്പനികളും ഇന്ത്യന്‍ സിവില്‍ വ്യോമയാന രംഗത്തു വരാന്‍ താല്‌പര്യം പ്രകടിപ്പിച്ചതായി മന്ത്രി അജിത്‌ സിംഗ്‌ അറിയിച്ചു. മലേഷ്യന്‍ കമ്പനി എയര്‍ ഏഷ്യയും ടാറ്റ-ടെലസ്‌ട്ര ഗ്രൂപ്പുകളുമായുള്ള നിര്‍ദിഷ്‌ട സംരംഭം വിദേശ കമ്പനികള്‍ക്കു പ്രചോദനം പകരുന്നുണ്ട്‌. ഇതുകൂടാതെ യുഎഇ കമ്പനി എത്തിഹാദും ജെറ്റ്‌ എയര്‍വേസുമായി സഹകരണ ചര്‍ച്ചകള്‍ നടന്നുവരുന്നു. വ്യോമയാന രംഗത്ത്‌ വളരെ പരിചയമുള്ളവരാണ്‌ ടാറ്റാ സണ്‍സ്‌.എയര്‍ ഇന്ത്യയുടെ മഹാരാജാവിനെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുത്തത്‌ ടാറ്റയാണ്‌. വ്യോമയാന രംഗത്ത്‌ വിദേശനിക്ഷേപം അനുവദിക്കുന്നതിലൂടെ വിദേശകമ്പനികളുടെ മാനേജ്‌മെന്റ്‌ വൈഭവം ആഭ്യന്തര കമ്പനികള്‍ക്കു കൂടി ലഭിക്കുമെന്നു മന്ത്രി അറിയിച്ചു. നഷ്‌ടത്തിലായിരിക്കുന്ന കിംഗ്‌ഫിഷര്‍ കമ്പനി ഇതേവരെ പുനരുദ്ധാരണ പദ്ധതി സമര്‍പ്പിച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.