Breaking News

Trending right now:
Description
 
Feb 22, 2013

നഷ്ടത്തിന്റെ കണക്കു കൂടി; സോണി വീണ്ടും ആസ്‌തിവില്‍ക്കും

image നഷ്‌ടത്തിലൂടെ കടന്നുപോകുന്ന ബഹുരാഷ്‌ട്ര കമ്പനിയായ സോണി വീണ്ടും ആസ്‌തി വില്‌ക്കാന്‍ തീരുമാനിച്ചു. സോണിയുടെ ഓണ്‍ലൈന്‍ മെഡിക്കല്‍ സര്‍വീസ്‌ യൂണിറ്റാണ്‌ ഇക്കുറി വില്‌ക്കുന്നത്‌. ഇതിലൂടെ 5400 കോടി രൂപയിലേറെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. ഈ തുക ലഭിക്കുന്നതിലൂടെ ഈവര്‍ഷം കമ്പനി ലാഭത്തിലാണെന്നു കാണിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌ കമ്പനിയായ സോണിയെ ആഗോള സാമ്പത്തികമാന്ദ്യവും ജപ്പാനിലുണ്ടായ ഭൂകമ്പവുമാണ്‌ കുഴപ്പത്തിലാക്കിയത്‌. ആയിരക്കണക്കിനു ജീവനക്കാരെ ഇതിനകം പിരിച്ചുവിട്ടു. കെമിക്കല്‍ ഡിവിഷന്‍ വിറ്റു. മാന്‍ഹാട്ടനിലെ യുഎസ്‌ ആസ്ഥാനമന്ദിരവും വിറ്റു. ഇതിനിടെ ഒളിമ്പസ്‌ കമ്പനിയില്‍ നിക്ഷേപം നടത്തി കാമറ, വൈദ്യോപകരണ വില്‌പനയില്‍ നേട്ടം കൊയ്യാനും ശ്രമിച്ചു. കഴിഞ്ഞ ദിവസം ഏറ്റവും പുതിയ പ്ലേസ്റ്റേഷന്‍ വിപണിയിലിറക്കിയിരുന്നു. ജപ്പാനും ചൈനയും തമ്മില്‍ പസഫിക്‌ ദ്വീപിനെച്ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കം സോണി ഉള്‍പ്പെടെയുള്ള തദ്ദേശീയ കമ്പനികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌