Breaking News

Trending right now:
Description
 
Feb 21, 2013

വാച്ചിന്‌ വില 27 ലക്ഷം രൂപാ!

image തിരുപ്പതി ശ്രീ വെങ്കിടേശ്വരന്റെ ചിത്രത്തോടു കൂടിയ വാച്ചിന്‌ വില 27 ലക്ഷം രൂപ. സ്വിസ്‌ കമ്പനിയായ സെഞ്ച്വറി ടൈംസാണ്‌ ഈ വാച്ച്‌ നിര്‍മിച്ച്‌ പുറത്തിറക്കിയത്‌. വാച്ചുകള്‍ അധികമില്ലെന്ന്‌ കമ്പനി അവകാശപ്പെട്ടു.333 എണ്ണം മാത്രമേയുള്ളൂ. വജ്രം, മരതക്കല്ല്‌, രത്‌നം, പുഷ്യരാഗക്കല്ല്‌ തുടങ്ങിയവ പതിപ്പിച്ചതാണ്‌ ആഡംബര വാച്ച്‌ നിര്‍മിച്ചിരിക്കുന്നത്‌. വാച്ചു വിറ്റു കിട്ടുന്ന തുകയില്‍ ഒരുഭാഗം അംഗവൈകല്യമുള്ളവര്‍ക്കു വേണ്ടിയുള്ള ബാലാജി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സര്‍ജറി, റിസര്‍ച്ച്‌ ആന്‍ഡ്‌ റീഹാബിലിറ്റേഷന്‍ സെന്ററിനു നല്‍കും. തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയില്‍ തിരുപ്പതിയില്‍ സ്ഥിതി ചെയ്യുന്നതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഓര്‍ത്തോപീഡിക്‌ ചാരിബിള്‍ ആശുപത്രിയാണിത്‌.