Breaking News

Trending right now:
Description
 
Sep 28, 2012

ഒക്ടോബര്‍ 12-ന്‌ ``കൊട്ടാരം വില്‌ക്കാനുണ്ട്‌'' സ്റ്റേജ്‌ ഷോ അയര്‍ലണ്ടില്‍

image അയര്‍ലണ്ടിലെ മലയാളികള്‍ക്കായി, `കേരള ഹൗസിന്റെ' സഹകരണത്തോടുകൂടി ``കൊട്ടാരം വില്‌ക്കാനുണ്ട്‌'' എന്ന പേരില്‍ ഒരുക്കുന്ന സ്റ്റേജ്‌ ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു.�കലാസാംസ്‌കാരിക സംഘടനയായ ``മലയാളം'' ആണ്‌ പരിപാടിയുടെ അവതാരകര്‍. രാജകുടുംബത്തിന്റെ പശ്ചാത്തലത്തില്‍ രാജസദസില്‍ നടക്കുന്ന ഹാസ്യപ്രധാനമായ സംഭവങ്ങളാണ്‌ ഈ സ്റ്റേജ്‌ ഷോയിസൂടെ അവതരിപ്പിക്കുന്നത്‌. സംഗീതവും നൃത്തവും കോമഡി സ്‌കിറ്റുകളും ബെല്ലി ഡാന്‍സും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ മെഗാഷോയുടെ പ്രധാന സ്‌പോണ്‍സര്‍ ഇന്ത്യയിലെ പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ്‌ ആലുക്കാസാണ്‌. യുഎഇ എക്‌സ്‌ചേഞ്ച്‌, ഓസ്‌കര്‍ ട്രാവല്‍സ്‌, ഗുഡ്‌വില്‍ ഏഷ്യന്‍ സ്റ്റോര്‍ എന്നിവരാണ്‌ മറ്റു സ്‌പോണ്‍സര്‍മാര്‍. സിനിമാനടനും ടി വി ചാനലുകളിലെ കോമഡിപരിപാടികളിലെ നിറസാന്നിധ്യവുമായ രമേഷ്‌ പിഷാരടിയാണ്‌ ഈ സ്റ്റേജ്‌ ഷോയിലെ സ്‌കിറ്റുകള്‍ക്ക്‌ തിരക്കഥാകൃത്ത്‌. നൃത്ത-സംഗീത-അഭിനയരംഗത്ത്‌ കഴിവ്‌ തെളിയിക്കപ്പെട്ട അയര്‍ലണ്ടിലെ അമ്പതോളം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന ഈ മെഗാഷോയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്‌ ``മലയാള''ത്തിന്റെ ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറിയും അയര്‍ലണ്ടില്‍നിന്നും ഇറങ്ങിയിട്ടുള്ള പല ഷോര്‍ട്ട്‌ഫിലിമുകളിലെയും അഭിനേതാവുംകൂടിയായ ബേസില്‍ സ്‌കറിയ ആണ്‌. ഒക്ടോബര്‍ 12-ാം തിയതി വെള്ളിയാഴ്‌ച വൈകുന്നേരം ആറുമുതല്‍ ഒമ്പതു വരെ താല ഫിര്‍ഹൗസിലുള്ള വിക്ടറി സെന്ററിന്റെ വിശാലമായ ഓഡിറ്റോറിയത്തിലാണ്‌ ഈ സ്റ്റേജ്‌ ഷോ അരങ്ങേറുന്നത്‌. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വിക്ടറി സെന്ററിലാണ്‌ ഈ പരിപാടി നടത്തപ്പെടുന്നത്‌. സഹസംവിധാനം - ഉദയ്‌ നൂറനാട്‌, സംഗീതം - കെ പി ബിനു,� കലാസംവിധാനം - അജിത്‌ കേശവന്‍, വസ്‌ത്രാലങ്കാരം - ഷിന്റോ, റിസണ്‍ ചുങ്കത്ത്‌, മേക്കപ്പ്‌ - ജെസി തോമസ്‌, റിക്കോര്‍ഡിംഗ്‌ - ബിബിന്‍ കാക്കനാട്‌, കെ വി ബിനു. പരിപാടിയുടെ സമ്പൂര്‍ണവിജയത്തിനായി പ്രസിഡന്റ്‌ ജോജി എബ്രഹാമിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. പ്രവേശനം പാസ്‌ മൂലം നിയന്ത്രിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബേസില്‍ സ്‌കറിയ - 0877436038 ഉദയ്‌ നൂറനാട്‌ - 0863527577 ജോജി ഏബ്രഹാം - 0871607720 വി. ഡി രാജന്‍ - 0870573885 അജിത്ത്‌ കേശവന്‍ - 0876565449 ബിപിന്‍ ചന്ദ്‌ - 0879105679