Breaking News

Trending right now:
Description
 
Feb 21, 2013

വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസ്സിയേഷന്‍ (ഡബ്ല്യൂ.എം.എ) ജോസ് വടക്കേലിനെ അനുസ്മരിച്ചു

മാത്യു മൂലേച്ചേരില്‍
image ന്യൂറോഷല്‍( ന്യൂയോര്ക്ക് ): അനേക വര്ഷലങ്ങളോളം വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസ്സിയേഷന്റെ(ഡബ്ല്യൂ.എം.എ) സന്തത സഹചാരിയും വെസ്റ്റ്ചെസ്റ്റര്‍ നിവാസികളുടെ പ്രീയപ്പെട്ട മാവേലിയുമായിരുന്ന ജോസ് വടക്കേലിനെ ഡബ്ല്യൂ.എം.എ ന്യൂറോഷലിലെ കോറമണ്ഡല്‍ റെസ്റ്റോറന്റില്‍ വെച്ച് ശനിയാഴ്ച കൂടിയ യോഗത്തില്‍ അനുസ്മരിച്ചു.
 
അസോസ്സിയേഷന്‍ പ്രസിഡന്റ്‌ ശ്രീ. ജോയ് ഇട്ടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ അനുശോചനക്കുറിപ്പ് വായിച്ചു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ഡബ്ല്യു.എം.എ.യുടെ അവിഭാജ്യ ഘടകമായിരുന്ന വടക്കേലിന്റെ വേര്പാട് അസോസ്സിയേഷനും വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ എല്ലാ കലാസ്നേഹികള്ക്കും ഒരു തീരാനഷ്ടം തന്നെയാണെന്ന് ജോയ് ഇട്ടന്‍ അഭിപ്രായപ്പെട്ടു.

ഈ ഒരു അനുസ്മരണത്തിലൂടെ തീരുന്നതല്ല സംഘടനയും അദ്ദേഹവുമായുള്ള ബന്ധം. പിതൃതുല്യനായ ആ കലാസ്നേഹിയുടെ പാദാരവിന്ദങ്ങളില്‍ കണ്ണീര്പ്പൂയക്കള്‍ അര്പ്പിക്കുന്നതായി ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്സണണ്‍ തോമസ്‌ പറഞ്ഞു.

ഡബ്ല്യൂ.എം.എ യുടെ മാത്രം മഹാബലി എന്ന നിലയില്‍ എത്രയോ സ്നേഹബന്ധങ്ങള്ക്ക്ക‌ ഉടമയായിരുന്നു മീശ അപ്പനെന്നു തന്റെ പ്രീയപ്പെട്ട കൂട്ടുകാരന്റെ വേര്പാടില്‍ മനംനൊന്തു കഴിയുന്ന കൊച്ചുമ്മന്‍ ടി. ജേക്കബ്‌ അനുസ്മരിച്ചു.

മുന്‍ പ്രസിഡന്റ്‌ തോമസ്‌ കോശി, ജോണ്‍ സി. വര്ഗീലസ്‌,കെ.ജി ജനാര്ദ്ദ നന്‍ , രാജ് തോമസ്‌, കെ.ജെ. ഗ്രിഗറി, വര്ഗീോസ്‌ തൈക്കൂട്ടത്തില്‍, എം.കെ. മാത്യു,തോമസ്‌ കൂവള്ളൂര്‍, ജോര്ജ്മ പരിയാടന്‍, ഏലമ്മ രാജന്‍, തോമസ്‌ ആലഞ്ചേരി, അന്നാമ്മ വര്ഗീചസ്‌,പരേതന്റെ ഭാര്യ മേരി തെളിയാങ്കല്‍, മകള്‍ ട്രേസി വടക്കേല്‍ എന്നിവര്‍ അനുശോചനങ്ങള്‍ അര്പ്പി്ച്ചു.