Breaking News

Trending right now:
Description
 
Feb 21, 2013

കേരളത്തിലേയ്‌ക്ക്‌ നേരിട്ട്‌ വിമാന സര്‍വീസ്‌ ആരംഭിക്കണം, ഒഐസിസിയുടെ ഒപ്പുശേഖരണം ലെസ്റ്ററില്‍ ആരംഭിച്ചു

image ഈസ്റ്റ്‌ മിഡ്‌ലാന്‍ഡ്‌സ്‌ : ബിര്‍മ്മിംഗ്‌ഹാമില്‍നിന്ന്‌ കേരളത്തിലേയ്‌ക്ക്‌ നേരിട്ട്‌ വിമാനസര്‍വീസ്‌ ആരംഭിക്കാന്‍ ഈസ്റ്റ്‌ മിഡ്‌ലാന്‍ഡ്‌സിലെ ഇരുപത്തയ്യായിരത്തോളം വരുന്ന മലയാളി കുടുംബങ്ങള്‍ ഇന്‍ഡ്യാ ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെട്ടു. ഇതിനായി പ്രവാസകാര്യമന്ത്രി വയലാര്‍ രവിയ്‌ക്ക്‌ നല്‍കാനുള്ള ഭീമഹര്‍ജിയുടെ ഒപ്പുശേഖരണം ലെസ്റ്ററില്‍ ഒഐസിസി നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ മാമ്മന്‍ ഫിലിപ്പ്‌ ആദ്യ ഒപ്പിട്ടുകൊണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു.

ഒഐസിസി ഈസ്റ്റ്‌ മിഡ്‌ലാന്‍ഡ്‌സ്‌ റീജനല്‍ പ്രസിഡന്റ്‌ അഡ്വ. ജെയ്‌സണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റീജനല്‍ സെക്രട്ടറിമാരായ സോണി ജോര്‍ജ്‌, അനസ്‌ പി മൈന, ജോര്‍ജ്‌ ജോസഫ്‌, ലെസ്റ്ററിലെ ഒഐസിസി നേതാക്കന്‍മാരായ ടോജോ പെറ്റെക്കാട്ട്‌, ബെന്നി പോള്‍, ജോസഫ്‌ ഇമ്മാനുവല്‍, ജെയിന്‍ ജോസഫ്‌, ജെയ്‌സണ്‍ തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.