Breaking News

Trending right now:
Description
 
Feb 21, 2013

ഓസ്‌ട്രേലിയയിലെ ആദ്യ നഴ്‌സ്‌ എന്‍ഡോസ്‌കോപ്പിസ്റ്റ്‌ ബഹുമതി മലയാളിയായ ജോമോന്‍ ജോസഫിന്‌

image മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ആദ്യത്തെ നഴ്‌സ്‌ എന്‍ഡോസ്‌കോപ്പിസ്റ്റ്‌ എന്ന ബഹുമതി ഓസ്റ്റിന്‍ ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്ന മലയാളി ജോമോന്‍ ജോസഫിന്‌ ലഭിച്ചു. പാരമ്പര്യമായി ഗ്യാസ്‌ട്രോ എന്‍ഡോളജിസ്റ്റുമാര്‍ മാത്രം ചെയ്‌തിരുന്ന പരിശോധനയായിരുന്നു ഇത്‌. ഒന്നരവര്‍ഷമായി നടത്തിയ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ്‌ ഈ ബഹുമതിക്ക്‌ ജോമോന്‌ അര്‍ഹത ലഭിച്ചത്‌. ഇതുമൂലം രോഗികളെ പരിശോധിക്കുന്നതിനും അഡ്രസ്‌ ചെയ്യുന്നതിനുമുള്ള അവസരം ലഭിക്കും

കുടലിലും മലാശയത്തിലും ഉണ്ടാകുന്ന കാന്‍സര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനുള്ള ഒരു രീതിയാണ്‌ എന്‍ഡോസ്‌കോപ്പി.

ബാംഗളൂരിലെ ക്രീസാ സ്‌കൂള്‍ ഓഫ്‌ നഴ്‌സിംഗില്‍നിന്നാണ്‌ ജോമോന്‍ പഠനം പൂര്‍ത്തിയാക്കിയത്‌. വിവിധ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്‌തിട്ടുള്ള ജോമോന്‍ കോട്ടയം ജില്ലയിലെ അതിരമ്പുഴ കൊങ്ങിണിയില്‍ ജോസഫിന്റെ മകനാണ്‌. 2008 ലാണ്‌ ഓസ്‌ട്രേലിയയില്‍ എത്തിയത്‌. ഭാര്യ പ്രീതി. മക്കള്‍: അഡോണിയ, അഥീന.