Breaking News

Trending right now:
Description
 
Feb 19, 2013

ഗര്‍ഭിണികളില്‍ തൈറോയ്‌ഡ്‌ പരിശോധന നേരത്തെ നടത്തണം

image ഗര്‍ഭിണികളില്‍ തൈറോയ്‌ഡ്‌ പ്രവര്‍ത്തനം സംബന്ധിച്ച പരിശോധന ഏറ്റവും ആദ്യ കണ്‍സള്‍ട്ടേഷനില്‍ തന്നെ നടത്തണമെന്ന്‌ പുതിയ മാര്‍ഗരേഖ. ഇന്ത്യന്‍ തൈറോയ്‌ഡ്‌ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനമായ ഇറ്റ്‌സ്‌കോണ്‍-2013ലാണ്‌ ഈ പുതിയ നിര്‍ദേശം സമര്‍പ്പിക്കപ്പെട്ടത്‌. വൈദ്യശാസ്‌ത്ര ഗവേഷണ സ്ഥാപനമായ എല്‍സെവിയര്‍ ആണ്‌ തൈറോയ്‌ഡ്‌ രോഗത്തെ സംബന്ധിച്ച ഈ പുതിയ സമീപനം രൂപപ്പെടുത്തിയത്‌. തൈറോ യ്‌ഡ്‌ സൊസൈറ്റി ഓഫ്‌ ഇന്ത്യ, എന്‍ഡോക്രൈന്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ, ഫെഡറേഷന്‍ ഓഫ്‌ ഒബ്‌സ്റ്റെട്രിക്‌ ആന്റ്‌ ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ്‌ ഓഫ്‌ ഇന്ത്യ, അസോസിയേ ഷന്‍ ഓഫ്‌ ഫിസിഷ്യന്‍സ്‌ ഓഫ്‌ ഇന്ത്യ എന്നിവര്‍ ഈ പഠനത്തെ അംഗീകരിച്ചിട്ടുണ്ട്‌.

ഗര്‍ഭിണികളിലും കൂടാതെ ഡിപ്രഷന്‍, ഡിസ്‌ലിപ്പിഡീമിയ രോഗികളിലും തൈറോയ്‌ഡ്‌ പരി ശോധന ആദ്യ ക്ലിനിക്കല്‍ സന്ദര്‍ശനത്തില്‍ തന്നെ നടത്താനാണ്‌ പുതിയ മാര്‍ഗരേഖ നിര്‍ദേ ശിക്കുന്നത്‌. ഗര്‍ഭിണികളില്‍ ഹൈപ്പര്‍ തൈറോയ്‌ഡിസം കണ്ടെത്തിയാല്‍ തൈറോക്‌സിന്‍ ഉപയോഗിച്ചുള്ള ചികിത്സ ഉടന്‍ ആരംഭിക്കേണ്ടത്‌ ഗര്‍ഭസ്ഥ ശിശുവിന്റെയും അമ്മയുടെയും ആരോഗ്യത്തിന്‌ ആവശ്യമാണ്‌.

ഡിസ്‌ലിപ്പിഡീമിയ രോഗികളില്‍ ഹൈപ്പര്‍ തൈറോയ്‌ഡിസം ചികിത്സിച്ചില്ലെങ്കില്‍ എല്‍ഡി എല്‍ കൊളസ്‌ട്രോളും ഹൈപ്പര്‍ടെന്‍ഷനും കൂടുകയും കാര്‍ഡിയോ വാസ്‌കുലര്‍ തകരാ റുകള്‍ക്ക്‌ വഴിവെയ്‌ക്കുകയും ചെയ്യാം. തൈറോയ്‌ഡ്‌ വൈകല്യങ്ങള്‍ ഡിപ്രഷന്‌ കാരണ മാകാം, അതിനാല്‍ ഡിപ്രഷന്‍ രോഗികളിലും തൈറോയ്‌ഡ്‌ പരിശോധന നേരത്തെ നടത്തണ മെന്ന്‌ മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.

തൈറോയ്‌ഡ്‌ വൈകല്യങ്ങളുമായി ബന്ധപ്പെട്ട്‌ ഡിപ്രഷന്‍, കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങള്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍, അമിതവണ്ണം, ഓസ്റ്റിയോപോറോസിസ്‌, ഇന്‍ഫെര്‍ ട്ടിലിറ്റി, ഗര്‍ഭമലസിപ്പോകല്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌. ഇന്ത്യയിലാവട്ടെ മുതിര്‍ന്ന ആളുകളില്‍ 11 ശതമാനത്തിന്‌ തൈറോയ്‌ഡ്‌ പ്രശ്‌നങ്ങളുള്ളതായാണ്‌ കണക്കുകള്‍. തൈറോയ്‌ഡ്‌ ചികിത്സ സംബന്ധിച്ച ഈ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഗര്‍ഭകാല ത്തെ ആരോഗ്യത്തിനും, ആരോഗ്യമുള്ള കുഞ്ഞിനും അത്യാവശ്യമാണ്‌. ഡിപ്രഷന്‍, ഡി സ്‌ലിപ്പിഡീമിയ രോഗങ്ങളുടെ ചികിത്സയിലും ഇത്‌ ഏറെ സഹായകമാവും;
ഇന്ത്യന്‍ തൈ റോയ്‌ഡ്‌ സൊസൈറ്റി പ്രസിഡന്റും കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍ സസിലെ എന്‍ഡോക്രൈനോളജി പ്രൊഫസറുമായ ഡോ. ആര്‍.വി. ജയകുമാര്‍ പറഞ്ഞു.